EDAPPAL

എല്ലാ കൃഷിഭവനുകളിലും നാളികേരം സംഭരിക്കണം:സ്വതന്ത്ര കർഷക സംഘം തവനൂർ മണ്ഡലം കമ്മിറ്റി

എടപ്പാൾ:ഒരു ജില്ലയിൽ ഒരിടത്ത് മാത്രം നാളികേര സംഭരണം എന്ന സർക്കാർ തീരുമാനം കർഷക ദ്രോഹമാണെന്നും അടിയന്തിരമായി എല്ലാ കൃഷി ഭവനുകൾ മുഖേനയും പച്ച തേങ്ങ സംഭരണം ആരംഭിക്കാൻ സർക്കാർ തയ്യാറാവണമെന്നും സ്വതന്ത്ര കർഷക സംഘം തവനൂർ നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡന്റ് എം കെ എം അലി അധ്യക്ഷത വഹിച്ചു.മാർച്ച് 5 ന് എരമംഗലം കിളിയിൽ പ്ലാസ ഓഡിറ്റൊറിയത്തിൽ നടക്കുന്ന ജില്ല ക്യാമ്പിൽ പങ്കെടുക്കേണ്ട പ്രധിനിധികളെ തെരഞ്ഞെടുക്കുകയും ക്യാമ്പ് വിജയിപ്പിക്കാനും യോഗം തീരുമാനിച്ചു.ജില്ലാ പ്രസിഡന്റ് പി പി യൂസഫലി ഉദ്ഘാടനം ചെയ്തു.ടി പി ഹൈദരലി, മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി ആർ കെ ഹമീദ്, സലാം നാലകത്ത്,ഷെരീഫ് പുറത്തൂർ,ഉണ്ണിൻ കുട്ടി തവനൂർ,കോയ മംഗലം, കെ വി അബ്ദുള്ളക്കുട്ടി മാസ്റ്റർ,കെ കെ ഇബ്റാഹീം എടപ്പാൾ, കുഞ്ഞി മരക്കാർ കൂരട എ വി ബാവ,നിസ്സാർ സലിം ഖാൻ, എം പി അബ്ദുള്ളക്കുട്ടി പ്രസംഗിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button