PONNANI

പൊന്നാനി എംഇഎസ് കോളേജിൽ യുഡിഎസ്എഫ്, എസ്എഫ്ഐ സംഘർഷം വനിതാ നേതാവിനെ അക്രമിച്ചു .

പൊന്നാനി എംഇഎസ് കോളേജിൽ യുഡിഎസ്എഫ് – എസ്എഫ്ഐ സംഘർഷം. പൊന്നാനി എം ഇ എസ് കോളേജ് ഡിഗ്രി വിദ്യാർത്ഥിനിയും എസ്‌എഫ്‌ഐ ഏരിയാ വൈസ് പ്രസിഡണ്ടുമായ സോന ശിവദാസിനു നേരെ കൈയ്യേറ്റ ശ്രമമുണ്ടായി.

വെള്ളിയാഴ്ച വൈകിട്ട് നാലുമണിയോടുകൂടിയാണ് സംഭവം. കോളേജിൽ നടക്കുന്ന കലാപരിപാടികളുടെ ഭാഗമായി പരിശീലനം നടക്കുന്നതിനിടയിലാണ് വിദ്യാർത്ഥിനിക്ക് നേരെ കൈയ്യേറ്റ ശ്രമം ഉണ്ടായത്. അസഭ്യം പറയുകയും ജാതിപ്പേര് വിളിച്ച് ആക്ഷേപിക്കുകയും ചെയ്തു. കൂടെ ഉണ്ടായിരുന്ന വിദ്യാർഥികളെയും കയ്യേറ്റം ചെയ്തു കോളേജ് പ്രിൻസിപ്പലും പൊന്നാനി പോലീസിലും വിദ്യാർഥിനി പരാതി നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button