CHANGARAMKULAMLocal news

ചങ്ങരംകുളം ചിയ്യാനൂരിൽ വീടിന്റെ അടുക്കള തകർന്ന് വീണു

ചങ്ങരംകുളം: കനത്ത മഴയെ തുടർന്ന് ചങ്ങരംകുളം ചിയ്യാനൂരിൽ വീടിന്റെ അടുക്കള തകർന്ന് വീണു.ചിയ്യാനൂർ താമസിക്കുന്ന മച്ചിങ്ങൽ മോഹനന്റെ വീടിന്റെ അടുക്കള ഭാഗമാണ് പൂർണ്ണമായും തകർന്ന് വീണത്. ബുധനാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം.മോഹനനും ഭാര്യയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. തലനാരിഴക്കാണ് ഇവർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്.

കോൺഗ്രീറ്റും ചുമരും പൂർണ്ണമായും നിലം പൊത്തി.അടുക്കളയിൽ നിന്ന് മോഹനനും ഭാര്യയും നിമിഷങ്ങൾക്ക് മുമ്പാണ് അകത്തെ മുറിയിലേക്ക് കടന്നത്.വലിയ ശബ്ദം കേട്ട് തിരിഞ്ഞ് നോക്കുമ്പോഴേക്കും അടുക്കള പൂർണ്ണമായും നിലം പൊത്തുകയായിരുന്നു.

അടുക്കളയോട് ചേർന്ന് നിന്ന ബാത്ത് റൂം അടക്കം തകർന്നു വീണു.സമീപത്തുണ്ടായിരുന്ന കിണർ ഭിത്തിയും അടുക്കളയുടെ കോൺഗ്രീറ്റ് വീണ് തകർന്നിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button