Kottakkal

എടരിക്കോട് ബസ്സും ഗുഡ്‌സ് ഓട്ടോയും ലോറിയും കൂട്ടി ഇടിച്ച് രണ്ട് പേർ മരണപ്പെട്ടു

കോട്ടയ്ക്കൽ എടരിക്കോട് കോളേജ് പടിക്ക് സമീപം വാഹനാപകടം. ഗുഡ്‌സ് ഓട്ടോക്ക് പിറകിൽ ബസ്സ്‌ ഇടിച്ച് ലോറിക്കടിയിൽ പെട്ട് രണ്ട് പേർ മരണപ്പെട്ടു .
മൃതദേഹം കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ .തമിഴ് നാട് സ്വദേശികളായ ഇളയരാജ ഭാര്യ സരസ്വതി എന്നിവരാണ് മരണപ്പെട്ടത്.
പരിക്കേറ്റ ഗുഡ്സ് ഓട്ടോ ഡ്രൈവർ കോക്കാട്ട് മജീദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

എടരിക്കോട് ഭാഗത്തുനിന്ന് കോട്ടക്കൽ ഭാഗത്തേക്ക് വരികയായിരുന്ന ഗൂഡ്സ് ഓട്ടോറിക്ഷ വലത്തേയ്ക്ക് തിരിയാനുള്ള ശ്രമത്തിനിടെ പുറകിൽ വന്ന ബസ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ മറു ദിശയിലേക്ക് തെറിച്ച വാഹനത്തിൽ നിന്നും തെറിച്ചു വീണ ഗൂഡ്സ് ഓട്ടോറിക്ഷയുടെ മുകളിൽ യാത്ര ചെയ്ത രണ്ടുപേരുടെയും ദേഹത്തേക്ക് കോട്ടക്കൽ നിന്നും എടരിക്കോട് ഭാഗത്തേക്ക് വരുന്ന ലോറി കയറിയിറങ്ങുകയായിരുന്നു. കൂട്ടിയിടിച്ച ഗുഡ്സ് ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്ന രണ്ടുപേരാണ് മരിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button