EDAPPAL
എടപ്പാൾ ഹോസ്പിറ്റലിലെ പ്രശസ്ത ന്യൂറോളജിസ്റ്റ് ഡോ. രോഹിത് ശശിധരനെ ആദരിക്കും
എടപ്പാൾ : പ്രശസ്ത ന്യൂറോളജിസ്റ്റ് ഡോ. രോഹിത് ശശിധരനെ അരയംപറമ്പ് കുടുംബസംഗമം ആദരിക്കും. ഞായറാഴ്ച നടക്കുന്ന പരിപാടിയിൽ മെഡിക്കൽ കോളേജ് ഇ എൻ ടി റിട്ട. പ്രൊഫ. ഡോ. വിനയകുമാർ ശിലാഫലകവും പൊന്നാടയും സമ്മാനിക്കും.
ഗോകുലം ഗ്രൂപ്പ് ചെയർമാൻ ഗോകുലം ഗോപാലൻ പരിപാടി ഉദ്ഘാടനം ചെയ്യും. രക്ഷാധികാരി എ വി അനൂപ് അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ സംവിധായകൻ-സ്ക്രിപ്റ്റ് റൈറ്റർ റെജീൻ എസ് ബാബു, പ്രസിഡന്റ് എ.എം. പ്രേംബുഷൻ എന്നിവർ സംബന്ധിക്കും. മുദ്ര ന്യൂസ്.
പരിപാടിയിൽ ഉപഹാര വിതരണവും കലാപരിപാടികളും സൗഹൃദ സദസ്സുമടക്കം വിവിധ ചടങ്ങുകൾ നടക്കും.