EDAPPALLocal news

എടപ്പാൾ സെവൻസ് മേള : കാൽനാട്ടൽ ചടങ്ങ് നടത്തി

എടപ്പാൾ: കുമരൻ ടി.എം ടി $കേരള സ്റ്റീൽ എടപ്പാൾ ഇ.എസ് എ ജനകീയ ഫുട്ബോൾ മേളയുടെ കാൽനാട്ടൽ ചടങ്ങ് പ്രൗഡഗംഭീരമായി. ജനുവരി 11 മുതൽ ഒരുമാസക്കാലം നീണ്ട് നിൽക്കുന്ന അഖിലേന്ത്യ സെവൻസ് ഫുട്ബോൾ ടൂർണമെന്റിൻ്റെ ഭാഗമായുള്ള ഗ്യാലറി നിർമ്മാണ കാൽനാട്ടൽ ചടങ്ങ് പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. രാമകൃഷ്ണൻ നിർവ്വഹിച്ചു.
എടപ്പാൾ ഹൈസ്കൂൾ മൈതാനിയിൽ ഫോറം സെന്റർ എടപ്പാൾ , മോക്ക മെൻസ് വെയർ,എടപ്പാൾ ഹോസ്പിറ്റൽ , സാഫ്ജി, ലൂട്ട് മെൻസ് വെയർ,തുടങ്ങിയ സ്ഥാപനങ്ങൾ സ്പോൺസർ ചെയ്യുന്ന മേളയ്ക്കാണ് എടപ്പാൾ സാക്ഷ്യം വഹിക്കുന്നത് .
ഐശ്വര്യ സുമേഷ് സ്വാഗതം പറഞ്ഞ ചടങ്ങിൽ നൗഫൽ തണ്ടലം അധ്യക്ഷത വഹിച്ചു. യോഗത്തിൽ എം.എ നജീബ്, സി.വി. സുബൈദ, കെ.ജി ബാബു, സഫ ഷാജി ,അസ്‌ലം തിരുത്തി , പി.ബിജോയ്, ഇ.വി. അനീഷ് , കെവി അക്ബർ എടപ്പാൾ ഇപി രാജീവ് ,റെഫീഖ് നെഹൽ, നവാസ് അയിലക്കാട്,ഹാരിസ് തൊഴുത്തിങ്ങൽ ,ഹമീദ് നടുവട്ടം, എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button