Local news

എരമംഗലം – കോതമുക്ക് റോഡ് യാത്ര ദുരിതം ഉടൻ പരിഹരിക്കണം വെൽഫെയർ പാർട്ടി.

ദിവസവും നിരവധി ബസ്സുകളും, നൂറു കണക്കിന് മറ്റു വാഹനങ്ങളും പോകുന്ന എരമംഗലം കോതമുക്ക് റോഡിന്റെ ഇരു വശങ്ങളും ഒരു മാസത്തിലേറെയായി പൈപ്പ് സ്ഥാപിച്ചതിന്റെ പേരിൽ പൊളിച്ചിട്ടിരിക്കുകയാണ്, ഇത് മൂലം നൂറ്കണക്കിന് യാത്രക്കാരാണ് പ്രായപെടുന്നത്, റോഡിന്റെ ഇരു വശങ്ങളിലായി താമസിക്കുന്ന കുടുംബങ്ങൾ പൊടി ശല്യം മൂലം പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയിലുമായിരിക്കുകയാണ്,ഈ യാത്ര ദുരിതാവസ്ഥക്ക് ഉടൻ പരിഹാരം കാണണമെന്ന് വെൽഫെയർ പാർട്ടി എരമംഗലം യൂണിറ്റ് കമ്മറ്റി ആവശ്യപ്പെട്ടു,യൂണിറ്റ് പ്രസിഡന്റ് മൈമൂന ജമാലിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ, ടി സി മുഹമ്മദ് , ജമാൽ കെ, കുഞ്ഞു മുഹമ്മദ്, ഷെകീന അക്ബർ എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button