BUSINESS
സ്വർണ്ണവിലയിൽ വർധനവ്
സ്വർണ്ണവിലയിൽ വർധനവ്
സംസ്ഥാനത്ത് സ്വർണ്ണവിലയിൽ തുടർച്ചയായ രണ്ടാം ദിവസവും വർധനവ്. ഇന്ന് ഒരു പവൻ സ്വർണ്ണത്തിന് 120 രൂപ കൂടി പവന് 41,280 രൂപയായി. 22 ഗ്രാം സ്വർണ്ണത്തിന് 15 രൂപ കൂടി 5160 രൂപയുമായി. 18 ഗ്രാം സ്വർണ്ണത്തിന് 10 രൂപയുടെ വർധനവും രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്നലെ പവന് 80 രൂപ കൂടിയിരുന്നു. 41,160 രൂപയിലാണ് കഴിഞ്ഞ ദിവസം വ്യാപാരം നടന്നത്.
കൂടിയ വില ഫെബ്രുവരി 2 ന് രേഖപ്പെടുത്തിയ 5360 രൂപയും പവന് 42880 രൂപയുമാണ്. ഫെബ്രുവരി 2 നു ശേഷം സ്വർണ്ണവില പലതവണ കുറയുകയും ചെയ്തിരുന്നു. കഴിഞ്ഞ 25 ദിവസത്തിനുള്ളിൽ പവന് 1800 രൂപ കുറഞ്ഞിരുന്നു.ഫെബ്രുവരി 27 ന് പവന് 120 രൂപ കുറഞ്ഞ് സ്വർണ്ണവില 41,080 രൂപയിലെത്തിയിരുന്നു.ഇന്ന് വെള്ളിയുടെ വിലയിലും വർധനവുണ്ടായി. ഒരു ഗ്രാം വെള്ളിക്ക് ഒരു രൂപ കൂടി.