EDAPPAL
എടപ്പാൾ ഗവ ഹയർ സെക്കൻ്ററി സ്കൂൾ ബൈപാസ് റോഡ് ശുചീകരിച്ചു
എടപ്പാൾ | മാലിന്യ മുക്ത നവകേരളം പരിപാടിയുടെ ഭാഗമായി കുറ്റിപ്പുറം റോഡിൽ നിന്നുള്ള എടപ്പാൾ ഹയർ സെക്കൻ്ററി സ്കൂൾ ബൈപാസ് റോഡ് ഐ ടി ഐ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ശുചീകരിച്ചു. വട്ടംകുളം പഞ്ചായത്തംഗം ഇ എസ് സുകുമാരൻ ഉദ്ഘാടനം ചെയ്തു. വി പ്രദീപ് അധ്യക്ഷത വഹിച്ചു. വട്ടംകുളം കുടുംബാരോഗ്യ കേന്ദ്രം ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സതീഷ് അയ്യാപ്പിൽ, പി.വിജയൻ, വി.വി.വേലായുധൻ, ജി.സി.രാജീവ്, വി.വി.മുഹമ്മദലി, പി.വിഷ്ണുനാരായണൻ എന്നിവർ സംസാരിച്ചു.