CHANGARAMKULAM
എടപ്പാൾ ഉപജില്ലാ സ്കൂൾ കായികമേളയ്ക്ക് തുടക്കമായി
ചങ്ങരംകുളം : എടപ്പാൾ ജില്ലാ സ്കൂൾ കായിക മേളയ്ക്ക് മൂക്കുതല പി ചിത്രൻ നമ്പൂതിരിപ്പാട് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ തുടക്കമായി. ഏഴ് പതിലധികം സ്കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ മാറ്റുരക്കുന്ന മേള
പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. സിന്ധു ഉദ്‌ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് മിസ്രിയാ സൈഫുദ്ദീൻ അധ്യക്ഷയായി, എ ഇ ഒ രമ പതാക ഉയർത്തി. പ്രിൻസിപ്പാൾ മണികണ്ഠൻ സിവി സ്വാഗതം പറഞ്ഞു. ജനപ്രതിനിധികളും രാഷ്ട്രീയ പാർട്ടി പ്രതിനിധികളും പിടിഎ ഭാരവാഹികളും അധ്യാപകരും വിദ്യാർത്ഥികളും പരിപാടിയിൽ പങ്കെടുത്തു.