EDAPPAL

എടപ്പാള്‍ ടൗണില്‍ ഭീതി പരത്തി യുവാവിന്റെ അഭ്യാസ പ്രകടനം.

നടുറോഡില്‍ ബൈക്ക് മറിച്ചിട്ട് അഭ്യാസത്തിന് മുതിര്‍ന്ന യുവാവിനെ തടഞ്ഞത് പരിഭ്രാന്തി സൃഷ്ടിച്ചു.
എടപ്പാള്‍ പട്ടാമ്പി റോഡില്‍ കഴിഞ്ഞ ദിവസം വൈകീട്ട് നാല് മണിയോട് കൂടിയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ബൈക്ക് റോഡിലേക്ക് മറിച്ചിടുകയും കാറിന് മുകളില്‍ കേറി ഇരിക്കുകയും ചെയ്തത് ചേദ്യം ചെയ്തതോടെ യുവാവ് പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. ഏറെ നേരം നീണ്ട അഭ്യാസപ്രകടനം കാണാന്‍ ജനങ്ങളും തടിച്ച് കൂടി.ഗതാഗതം തടസ്സപ്പെട്ടതേടെയാണ് എടപ്പാള്‍ ടൗണിലെ ഹോംഗാര്‍ഡ് ശിവദാസനും നാട്ടുകാരും ചേര്‍ന്ന് ഇയാളെ കീഴ്‌പെടുത്താന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. മാനസിക അസ്വസ്ഥതയുള്ള ആളാണെന്ന് മനസ്സിലായതോടെ യുവാവിന്റെ വീട്ടുകാരെ വിളിച്ച് വരുത്തിയാണ് യുവാവിനെ അനുനയിപ്പിച്ച് വീട്ട്കാര്‍ക്കൊപ്പെം പറഞ്ഞ് വിട്ടത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button