EDAPPALLocal news

കെ.ടി ജലീൽ MLA തവനൂരിലെ ജനങ്ങളോട് നീരുപാതികം മാപ്പ് പറഞ്ഞു രാജിവെക്കാൻ തെയ്യാറാകണം :യൂത്ത് ലീഗ് തവനൂർ മണ്ഡലം കമ്മിറ്റി

എടപ്പാൾ :ബന്ധു നിയമന വിവാദത്തിൽ മുൻ മന്ത്രിയും തവനൂർ MLA യുമായ കെ.ടി ജലീൽ കുറ്റക്കാരനാണന്നുള്ള ലോകയുക്തയുടെ വിധി സുപ്രീം കോടതി ശരിവെച്ചതിലൂടെ സത്യം തെളിഞ്ഞിരിക്കുകയാന്നും ഈ സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് കാലത്ത് തവനൂരിലെ ജനങ്ങൾക്ക് നൽകിയ ഉറപ്പ് പാലിച്ചു MLA സ്ഥാനം രാജിവെച്ചു നീരൂപതികം മാപ്പ് പറയാൻ കെ.ടി ജലീൽ തെയ്യാറാകണമെന്നും തവനൂർ നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയോഗം ആവിശ്യപെട്ടു.
മലപ്പുറം ജില്ലാ യൂത്ത് ലീഗ് വൈസ് പ്രസിഡന്റ്‌ ഐ.പി ജലീൽ യോഗം ഉദ്ഘാടനം ചെയ്തു.
തവനൂർ മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ്‌ എംപി ജംഷീർ അധ്യക്ഷത വഹിച്ചു.
മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പത്തിൽ സിറാജ്, സീനിയർ വൈസ് പ്രസിഡന്റ്‌ സ്വാലിഹ് തങ്ങൾ, ഷാനിബ് പുറത്തൂർ, വിപിഎ റഷീദ്, പിപി ഫൈസൽ, വിപി അക്ബർ മാണൂർ,മൻസൂർ മരയംങ്ങാട്ട് എന്നിവർ പ്രസംഗിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button