എടപ്പാളിൽ യുവാവിനെ കാറിൽ തട്ടി കൊണ്ട് പോയി മർദിച്ചതായി പരാതി:
അൻപതിനായിരം രൂപയും കവർന്നു
എടപ്പാൾ : ജോലി കഴിഞ്ഞു മടങ്ങുകയായിരുന്ന യുവാവിനെ കാറിൽ തട്ടി കൊണ്ട് പോയി സംഘം ചേർന്ന് മർദിച്ചതായി പരാതി.
ആലംകോട് പഞ്ചായത്തിലെ ഒതളൂർ ഉമ്മത്താഴത്ത് സുജീഷി (38)നാണ് മർദ്ദനമേറ്റത്. ഞായറാഴ്ച രാത്രി 12 മണിക്ക് എടപ്പാൾ കുറ്റിപ്പുറം റോഡിൽ വെച്ചാണ് സംഭവം ഉണ്ടായത്.
സുജീഷ് നന്നംമുക്കിൽ നിന്ന് ഭാര്യ വീടായ പടിഞ്ഞാറങ്ങാടിയിലേക്ക് ബൈക്കിൽ പോകുമ്പോൾ കാറിലെത്തിയ സംഘം തടഞ്ഞു നിർത്തി കാറിൽ കയറ്റി കൊണ്ട് പോകുകയിയായിരുന്നു.കയ്യിലുണ്ടായിരുന്ന അൻപത്തിനായിരം രൂപ അക്രമികൾ കവർന്നതായും, വട്ടകുന്ന് കൊണ്ട് പോയി വാരിയെല്ലിനും വയറിനും മുതുകിനും ക്രൂരമായി മർദിച്ചതായും യുവാവ് പറഞ്ഞു.
നേരത്തെ ഒരു സ്ഥാപനം ഒഴിവാക്കിയതുമായി ബന്ധപ്പെട്ട് ചില സാമ്പത്തിക പ്രശ്നങ്ങളും, പോലീസ് കേസും ഉണ്ടായിരുന്നു. അതിൽ പെട്ടവരാണ് ഈ അക്രമണത്തിന് പിന്നിലെന്നാണ് സജീഷ് പറയുന്നത്.
ചങ്ങരംകുളം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു