EDAPPAL
എടപ്പാളിൽ ബൈക്കിൽ എത്തിയ സംഘം മാല പൊട്ടിച്ചതായി പരാതി
എടപ്പാൾ: എടപ്പാളിൽ ബൈക്കിൽ എത്തിയ സംഘം മാല പൊട്ടിച്ചതായി പരാതി. എടപ്പാൾ ഉദിക്കര സ്വദേശി സജീവിന്റെ ഭാര്യ ദിവ്യയുടെ മാലയാണ് ബൈക്കിൽ എത്തിയ സംഘം കവർന്നെടുത്തത്. ഞായറാഴ്ച വൈകിട്ട് 4:30യോടെയാണ് സംഭവം. തൊഴിലുറപ്പ് മീറ്റിംഗിന് പോവുകയായിരുന്ന ദിവ്യയും മകളും എടപ്പാൾ ഹൈസ്കൂൾ വിക്റ്ററി ഐ.ടി.ഐ റോഡിലൂടെ നടന്നു പോവുകയായിരുന്നു. ബൈക്കിൽ എത്തിയ രണ്ട് യുവാക്കൾ ദിവ്യ ഉപദ്രവിക്കുകയും കഴുത്തിൽ ഉണ്ടായിരുന്ന മാല പൊട്ടിച്ച് കടന്നു കളയുകയായിരുന്നു. പരിക്കുകളെറ്റ ദിവ്യയെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ചങ്ങരംകുളം പോലീസിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.