KERALA

വനിതാ എസ് ഐയെ പരസ്യമായി ഭീഷണിപ്പെടുത്തി സി ഐ ടി യു നേതാവ്

കണ്ണൂർ: പാർട്ടി ഓഫീസിൽ ഒളിച്ച പ്രതിയെ കസ്റ്റഡിയിലെടുത്തതിന് മാതമംഗലത്ത് വനിതാ എസ് ഐ രൂപയെ ഭീഷണിപ്പെടുത്തി സി ഐ ടി യു നേതാവ്. സിഐടിയു വിലക്കിയ കടയിൽ സാധനം വാങ്ങിയ അഫ്സലിന് മർദ്ദനമേറ്റ സംഭവത്തിലെ പ്രതി രഞ്ജിത്തിനെ കസ്റ്റഡിയിലെടുത്തതിനെ തുടർന്നാണ് ഭീഷണി. സി ഐ ടി യു പെരിങ്ങോം ഏരിയ സെക്രട്ടറി എം പി ദാമോദരന്റെ ഭീഷണി പ്രസംഗമാണ് വൈറലായത്.

‘പാർട്ടി ഓഫീസിൽ വന്ന് അറസ്റ്റ് ചെയ്യാൻ എവിടുന്ന് ധൈര്യം കിട്ടി. ന്യായം അറിഞ്ഞു വേണം ഓഫീസിൽ കയറാൻ. വനിതാ എസ് ഐ ആയതുകൊണ്ട് എന്തും ചെയ്യാൻ പറ്റില്ല. എന്തിനാണ് കണ്ടവന്റെ ഓശാരം വാങ്ങിച്ചിട്ട് പരാതിക്ക് പിന്നാലെ ഓടുന്നത്. ഇക്കാര്യം നേരത്തേ അറിഞ്ഞിരുന്നെങ്കിൽ രഞ്ജിത്തിന്റെ രോമത്തിൽ തൊടാൻ നിങ്ങൾക്ക് കഴിയില്ല,​ സാമാന്യം വിവരം ഉണ്ടെങ്കിൽ ഉത്സവം നടക്കുന്ന സാഹചര്യം മനസിലാക്കേണ്ടേ..ഇങ്ങനെയൊരു സ്ഥലത്ത് താന്തോന്നിത്തരം കാണിക്കാൻ ധൈര്യം തന്നതാരാണ്. “

സി ഐ ടി യുവിന്റെ സമര പന്തലിലെ പ്രസം​ഗത്തിലായിരുന്നു നേതാവ് പരസ്യമായി ഭീഷണി ഉയർത്തിയത്. വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ ഉൾപ്പെടെ ചർച്ചയാവുകയാണ്. വധശ്രമക്കേസിൽ പ്രതിയാണ് രഞ്ജിത്ത്. കസ്റ്റഡിയിലെടുത്ത അന്ന് തന്നെ പാർട്ടി ഇടപെട്ട് പ്രതിയെ ഇറക്കിക്കൊണ്ട് പോകുകയും ചെയ്തിരുന്നു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button