EDAPPAL
ഉസ്താദ് കുഞ്ഞിപ്പ മുസിലിയരെ കാലടീയം പ്രവാസി കൂട്ടായ്മ ആദരിച്ചു
ആറു പതിറ്റാണ്ടിലേറെ ആത്മീയ വേദികളിലെ നിറ സാനിധ്യവും ആയിരങ്ങളുടെ ഗുരുനാഥനും പൊതുമണ്ഡലങ്ങളിൽ സുപരിചിതനുമായ ഉസ്താദ് കുഞ്ഞിപ്പ മുസിലിയരെ കാലടീയം പ്രവാസി കൂട്ടായ്മ ആദരിച്ചു.
കാലടി പള്ളിപ്പടി മൻശഅ് മദ്റസയിലെ നബിദിന ആഘോഷത്തൊടാനുബന്ധിച്ചുള്ള പൊതു സമ്മേളനത്തിലാണ് ഉസ്താദിനെ കൂട്ടായ്മ ആദരിച്ചത്.കാലടീയം പ്രസിഡന്റ് രവീന്ദ്രൻ പി കെ പൊന്നാടയും മോമെന്റൊയും കൈമാറി. മദ്രസയിലെ വിവിധ പരീക്ഷകളിൽ വിജയികളായ കുട്ടികളെയും കൂട്ടായ്മ ആദരിച്ചു. ചടങ്ങിൽ പി കെ രവി, ജയരാജ് പടിക്കൽ, മനോജ് കാലടി എന്നിവർ പങ്കെടുത്തു.