EDAPPAL

ഉപതിരഞ്ഞെടുപ്പ് യു.ഡി.എഫ് സ്ഥാനാർത്ഥി നാമനിർദേശ പത്രിക സമർപ്പിച്ചു.

എടപ്പാൾ:ഉപതിരഞ്ഞെടുപ്പ് നടക്കുന്ന കാലടി ഗ്രാമ പഞ്ചായത്ത് ആറാം വാർഡിൽ യു.ഡി.എഫ് സ്ഥാനാർത്ഥി എം. രജിത നാമനിർദേശ പത്രിക സമർപ്പിച്ചു. വാർഡ് അംഗമായിരുന്ന കെ. ഫാത്തിമ ടീച്ചറുടെ നിര്യാണത്തെ തുടർന്നാണ് വാർഡിൽ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്. ഡിസംബർ 7 നാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. കഴിഞ്ഞ തവണ 130 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് യു.ഡി.എഫ് സ്ഥാനാർത്ഥിയായ കെ. ഫാത്തിമ ടീച്ചർ വിജയിച്ചത്. നാമനിർദേശ പത്രിക സമർപ്പിച്ച യുഡിഎഫ് സ്ഥാനാർത്ഥിക്കൊപ്പം നേതാക്കളായ പി.കുഞ്ഞിപ്പ ഹാജി, എൻ.കെ റഷീദ്, കെ.പി അബൂബക്കർ ഹാജി, നൗഫൽ സി തണ്ടിലം, കെ.ജി ബെന്നി, പ്രകാശൻ കാലടി, കെ.രാജഗോപാൽ, വി.വി മുഹമ്മദ് കുട്ടി, റസാഖ് കാലടി പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button