PONNANI
ഇലക്ട്രിക്കൽ ഷോപ്പിന്റെ ഗോഡൗണിൽ തീപിടിത്തം; ഉപകരണങ്ങൾ കത്തിനശിച്ചു
ഇലക്ട്രിക്കൽ ഷോപ്പിന്റെ ഗോഡൗണിൽ തീപിടിത്തം; ഉപകരണങ്ങൾ കത്തിനശിച്ചു
പൊന്നാനി : അങ്ങാടിയിൽ ഇലക്ട്രിക്കൽ ഷോപ്പിന്റെ ഗോഡൗണിൽ തീപിടിത്തം. ഉപകരണങ്ങൾ കത്തിനശിച്ചു. പൊന്നാനി അങ്ങാടിയിൽ കിണർ സ്റ്റോപ്പിന് സമീപത്തെ ആസിയ ഇലക്ട്രിക്കൽ ഷോപ്പിന്റെ ഗോഡൗണിലാണ് തീപിടിത്തമുണ്ടായത്. ഗോഡൗണിൽ നിന്ന് പുക ഉയരുന്നതുകണ്ട് ഉടമ ഓടിയെത്തിയപ്പോഴാണ് തീപിടിത്തമുണ്ടായത് ശ്രദ്ധയിൽപ്പെടുന്നത്. 2 യൂണിറ്റ് ഫയർഫോഴ്സ് വാഹനമെത്തിയാണ് തീയണച്ചത്. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം.