EDAPPALLocal news

ഇന്ന് രാത്രി മുതൽ എടപ്പാളിൽ ഗതാഗത നിയന്ത്രണം

മൂന്ന് ദിവസത്തേക്കാണ് നിയത്രണം

എടപ്പാൾ: മേൽപ്പാലം പണിയുടെ ഭാഗമായി ഇന്ന് മുതൽ മൂന്ന് ദിവസം രാത്രിയിൽ എടപ്പാൾ ടൗണിൽ ഗതാഗത നിയന്ത്രണമുണ്ടായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. 13, 14, 15 തിയ്യതികളിൽ രാത്രി ഒമ്പത് മുതൽ രാവിലെ ആറ് വരെയാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നത്.

*രാത്രിയിൽ ഗതാഗതം ഇതുവഴി*

പൊന്നാനിയിൽനിന്ന് പട്ടാമ്പി, തൃശ്ശൂർ ഭാഗങ്ങളിലേക്ക് പോകേണ്ട വലിയ വാഹനങ്ങൾ കുണ്ടുകടവിൽനിന്ന് അത്താണി റോഡിലേക്ക് തിരിഞ്ഞ് കരിങ്കല്ലത്താണി-സംസ്ഥാന പാതയിലെ നടുവട്ടത്തെത്തണം. പട്ടാമ്പി ഭാഗത്തേക്കുള്ളവർക്ക് ഇവിടെനിന്ന് ടിപ്പുസുൽത്താൻ റോഡ് വഴി പോകാം. ചെറിയ വാഹനങ്ങൾക്ക് എടപ്പാൾ അംശക്കച്ചേരിയിലെത്തി തലമുണ്ട-പൂക്കരത്തറ വഴി നടുവട്ടത്തെത്തിയും യാത്ര തുടരാം. കോഴിക്കോട് ഭാഗത്തുനിന്ന് തൃശ്ശൂർ ഭാഗത്തേക്കുള്ള വാഹനങ്ങൾ നിലവിലുള്ളതുപോലെ കണ്ടനകത്തുനിന്ന് തിരിഞ്ഞ് വട്ടംകുളത്തെത്തി (നിലവിലുള്ളതുപോലെ എടപ്പാളിലേക്ക്‌ വരാതെ)വട്ടംകുളം പഞ്ചായത്ത് ഓഫീസ്-നെല്ലിശ്ശേരി വഴിയോ കുറ്റിപ്പാല വഴിയോ സംസ്ഥാനപാതയിലെ നടുവട്ടത്തെതാം.

????കൂടുതൽ വാർത്തകൾക്ക്????

➖➖➖➖➖➖➖➖➖
⬇️ Advertisement ⬇️
= = = = = = = = = = = = = = = = =

*GetWell Clinics & Daycare*

പ്രശസ്ത ഹൃദ്രോഗ വിദഗ്ധൻ  Dr. രാജേഷ് G. (അമല മെഡിക്കൽ കോളേജ് , തൃശൂർ ) യുടെ സേവനം
എല്ലാ മാസവും രണ്ടാമത്തെയും നാലാമത്തെയും വ്യാഴാഴ്ചകളിൽ നടുവട്ടം ഗെറ്റ്‌വെൽ ക്ലിനിക്സ് & ഡെ കെയറിൽ ലഭ്യമാണ്.

ബുക്കിങ് നമ്പർ : 0494-2661566
                                  8943055566

GetWell Clinics & Daycare
Opp.Pilakkal Masjid, Naduvattom,edappal

= = = = = = = = = = = = = = = =
*വാർത്തകൾ നിങ്ങളുടെ വിരൽത്തുമ്പിൽ അറിയൂ*

= = = = = = = = = = = = = = = =
Follow us on whatsapp group????https://chat.whatsapp.com/Hfdu3JLMxUeEWBtCkoWV11

????എടപ്പാൾ ന്യൂസ്‌????

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button