KERALA

ഇന്ന് ചിങ്ങം ഒന്ന്: കേരളത്തിന് പുതുവര്‍ഷ പിറവി

ഇന്ന് ചിങ്ങം ഒന്ന്, കർഷക ദിനം. മലയാള വർഷാരംഭം കൂടിയാണ് ചിങ്ങം. കാർഷിക സംസ്കൃതിയുടെ ഓർമപ്പെടുത്തലുമായാണ് ചിങ്ങം പുലരുന്നത്.

പൊന്നോണം വിരുന്നെത്തുന്ന മാസമാണ് ചിങ്ങം. കേരളത്തിന്റെ മുറ്റത്ത് പൂക്കളം നിറയുന്ന കാലം. കർക്കടകം നൽകിയ ഇല്ലായ്മകളെ ഈ പൊന്നിൻ ചിങ്ങപ്പുലരിയിലൂടെ മാറ്റിയെടുക്കാമെന്നുള്ള പ്രതീക്ഷ നല്കുന്ന മാസം. കർഷക ദിനമാണ് ചിങ്ങം ഒന്ന്. വയലുകളിൽ സമൃദ്ധിയുടെ കാഴ്ചകൾ നിറയേണ്ട സമയം.

വിളവിറക്കാൻ ഇനിയുള്ള നല്ല നാളുകൾക്കായി മണ്ണൊരുക്കും കർഷകൻ. ഞാറ്റുപാട്ടിന്റെ ഈരടിയിൽ മണ്ണറിഞ്ഞ് കൃഷിയിറക്കും. ഗൃഹാതുരമായ ഓർമ്മകളിലേക്കുള്ള തിരിച്ച് പോകൽ കൂടിയാണ് ചിങ്ങം കർഷകന്. ചിങ്ങമാസത്തിന്റെ അവസാന നാളുകളിലാണ് ഇക്കുറി തിരുവോണമെത്തുന്നത്. മാവേലി തമ്പുരാനെ വരവേൽക്കാൻ പൂക്കളും നാട് നിറയെ വിടരുന്നുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button