നന്മക്കുവേണ്ടി മത്സരിക്കുന്ന നെല്ലിശ്ശേരി സി എച്, സെന്റർ
എടപ്പാൾ :ഒരു വർഷം നീണ്ടു നിൽക്കുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകാൻ, സി എച്, സെന്ററും, ശിഹാബ് തങ്ങൾ ചാരിറ്റബിൾ ട്രസ്റ്റിന്റെയും സംയുക്തഭിമുഖ്യത്തിൽ തീരുമാനിച്ചു. ഒന്നാം ഘട്ടമായി കുടിവെള്ള വിതരണം ചെയ്യുകയും, കിറ്റുകൾ നൽകുകയുമുണ്ടായി, ഇതൊടനുബന്ധിച്ചു ഇന്ന് 19,04,23, ന്,17ആംവാർഡിലെ ബഡ്‌സ് സ്കൂളിലെ കുട്ടികൾക്ക് കിറ്റുകൾ വിതരണം ചെയ്തു, അംഗപരിമിതരായ അവിടെത്തെ കുട്ടികളോടൊപ്പം ഇന്നത്തെ സായാഹ്നം ഒത്തുചേർന്നു ഇഫ്താർ സംഗമത്തിൽ പങ്കെടുക്കുകയുംചെയ്തു കൊണ്ടാണ് നെല്ലിശ്ശേരിയിലെ ഈ ട്രസ്റ്റിനു കീഴിലെ കാരുണ്യ പ്രവർത്തനങ്ങൾ നടന്നത്, നെല്ലിശ്ശേരിയിൽ ഏകദേശം 30ലക്ഷത്തോളം രൂപ ചിലവഴിച്ചു നല്ല രീതിയിൽ ഇരുനില്ല കെട്ടിടം പണികഴിച്ചു അതിന്റെ ഉദ്ഘടന വേളയിലേക്ക്ക ടക്കുകയാണ്,
ഇതോടുകൂടെ പാവപ്പെട്ട രോഗികൾക്ക് ചികിത്സ സഹായങ്ങൾ, സാധാരണക്കാരുടെ ജീവിതത്തിലെ പ്രയാസങ്ങളിലും, ബുദ്ധിമുട്ടുകളിലും, അവർ ക്കൊരത്താണിയാവുകയും,ഏത് സമയത്തും മുട്ടിവിളിക്കാവുന്ന നേതൃത്വങ്ങളും ഉള്ളത് ഈ ട്രസ്റ്റിന്റെ പ്രവർത്തനങ്ങളിലെ നാഴികക്കല്ല് ആണെന്നത് നല്ല ആശ്വാസമാണ്, പാവങ്ങളുടെ കണ്ണീരോപ്പനും, അവർക്കു താങ്ങും തണലുമായി നിലകൊള്ളാനും വേണ്ടി പഞ്ചായത്തിലെ കാരുണ്യം നിറഞ്ഞ സമാന മനസ്കരുമായി കൈ കോർത്തു, നന്മയിൽ മുന്നേറി തുടർപ്രവർത്തങ്ങളുമായി മുന്നോട്ടു പോകാനാണ് ലക്ഷ്യമിടുന്നത്,ബഡ്‌സ് സ്കൂളിലെ കിറ്റ് വിതരണവും തുടർന്നു നടന്ന ഇഫ്താർ സംഗമത്തിനും, നെല്ലിശ്ശേരി ശാഖ പ്രസിഡന്റ് അബ്ദുറസാഖ് എന്ന ഉണ്ണി, റഷിമോൻ,പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി വി വി മുസ്തഫ, എം എ, നജീബ്, ഉണ്ണികൃഷ്ണൻ (മെമ്പർ )പത്തിൽ സിറാജ്, ഷജീർ വട്ടംകുളം,സുലൈമാൻ പാലപ്ര,റഫീഖ് ചെകനൂർ, മുജീബ് ചിറ്റഴിക്കുന്നു, ഉണ്ണി പരവതാനി, എന്നിവർ നേതൃത്വം നൽകി, അക്‌ബർ പനച്ചിക്കൽ സ്വാഗതം പറഞ്ഞു, ഗിരിജ ടീച്ചർ അധ്യക്ഷത വഹിച്ചു, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മജീദ് കഴുങ്കിൽ ഉദ്ഘാടനം നിർവഹിച്ചു, ഉണ്ണി എന്ന റസാഖ്, റഷിമോൻ (അജാൻ ഗ്രൂപ്പ് )മുസ്ലിം ലീഗ് പഞ്ചായത്ത് ട്രൂഷറർ യു വി സിദ്ധീഖ്, എംകെ ശാഹുൽ എന്നിവർ അഭിവാദ്യങ്ങൾ നേർന്നു,