EDAPPALLocal news

ഇന്ത്യയുടെ സുവര്‍ണപുരുഷന്‍റെ ഓര്‍മകള്‍ക്ക് മുന്നിൽ സ്വര്‍ണചിത്രം ഒരുക്കി ഡാവഞ്ചി സുരേഷ്

ചിത്രം തയ്യാറാക്കിയത് മൂവായിരം സ്വര്‍ണാഭരണങ്ങള്‍  ഉപയോഗിച്ച്

എടപ്പാൾ: ഉറക്കത്തിൽ കാണുന്നതല്ല ഉറക്കം കെടുത്തുന്നതാകണം സ്വപനം എന്ന് പഠിപ്പിച്ച എ പി ജെ അബ്ദുല്‍ കലാമിന്‍റെ ചിത്രം സ്വർണ്ണത്തിൽ തയ്യാറാക്കി സ്മരണ പുതുക്കി ഡാവിഞ്ചി സുരേഷ് എന്ന കലാകാരൻ. ശിൽപ്പിയും ആർട്ട്‌ ഡയറക്ടറും  കൊടുങ്ങലൂർ സ്വദേശിയുമായ ഇ കലാകാരൻ പറയുന്നതിങ്ങനെ..വിവിധ മീഡിയങ്ങളില്‍ ചിത്രം തീര്‍ക്കുമ്പോള്‍ സ്വപ്നത്തില്‍ പോലും  ഒരിക്കലും  വരാത്ത ഒന്നാണ് സ്വര്‍ണം. നൂറു മീഡിയതിലേയ്ക്കുള്ള യാത്രയില്‍ എഴുപത്തി ഒന്നാമത്തെ മീഡിയം ആണ് സ്വര്‍ണം  
   മുന്‍ രാഷ്ട്രപതി എ പി ജെ അബ്ദുല്‍ കലാമിന്‍റെ ചരമ വാര്‍ഷിക ദിനവുമായി ബന്ധപ്പെട്ടു തൃശൂര്‍ ശക്തന്‍ മാര്‍ക്കറ്റിനടുത്ത് മിഷന്‍ കൊട്ടെഴ്സു റോഡിലുള്ള   ടി സി ഗോള്‍ഡ്‌ ഉടമ ബിജു തെക്കിനിയത്തിന്‍റെയും  സുഹൃത്ത്‌ പ്രിന്‍സന്‍അവിണിശ്ശേരിയുടെയും സഹകരണത്തോടെ മൂവായിരം സ്വര്‍ണാഭരണങ്ങള്‍  ഉപയോഗിച്ച് പത്തടി വലുപ്പത്തില്‍ ആദരസൂചകമായാണ്  സ്വര്‍ണചിത്രം നിര്‍മ്മിച്ചത്‌……
സ്വര്‍ണത്തിന്‍റെ വളയും മാലയും മോതിരവും പതക്കങ്ങളും കമ്മലും ചെയിനും ഒക്കെയായി   അഞ്ചുമണിക്കൂര്‍ സമയമെടുത്ത് വരച്ച ചിത്ര നിര്‍മാണത്തിന് ടി സി ഗോള്‍ഡ്‌ സ്റ്റാഫുകളും  ക്യാമാറാമെന്‍  പ്രജീഷ് ട്രാന്‍സ് മാജിക് എന്നിവര്‍ സഹായത്തിനു ഉണ്ടായിരുന്നു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button