ചാലിശ്ശേരി

കിസാൻ മേള കൂറ്റനാട് ഫാം നെറ്റിൽ ആരംഭിച്ചു.

ചാലിശ്ശേരി : ഭാരതീയ പ്രകൃതി കൃഷി പദ്ധതിയുടെ ഭാഗമായി കൃഷി വകുപ്പ് തൃത്താല ബ്ലോക്ക് പഞ്ചായത്ത് എന്നിവർ സംയുക്തമായി സംഘടിപ്പിക്കുന്ന കിസാൻ മേള കൂറ്റനാട് ഫാം നെറ്റിൽ ആരംഭിച്ചു.
ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വിജേഷ് കുട്ടൻ്റെ അധ്യക്ഷതയിൽ തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. വി പി റെജീന ഉദ്ഘാടനം ചെയ്തു. കൃഷി അസിസ്റ്റൻറ് ഡയറക്ടർ മാരിയത്ത് കിബിത്തിയ പദ്ധതി വിശദീകരിച്ചു.
യോഗത്തിൽ ആനി വിനു, ഫാത്തിമത് സിൽജ, ലത സൽഗുണൻ, യൂസഫ് പണിക്കവീട്ടിൽ, സെയ്തു മുഹമ്മദ്, സേതു മംഗലത്ത്, പി.ബി. സുനിൽകുമാർ, ഉണ്ണി മങ്ങാട്ട് എന്നിവർ സംസാരിച്ചു. കൃഷി ഓഫീസർ സുദർശൻ രാമകൃഷ്ണനെ സ്ഥാനക്കയറ്റത്തെ തുടർന്ന് ഫാം നെറ്റ് ആദരിച്ചു. നെൽകൃഷിയിലെ സൂക്ഷ്മ വള പ്രയോഗവും കീടനിയന്ത്രണ മാർഗങ്ങളും സംബന്ധിച്ച് ക്ലാസുകൾ നടന്നു.
തെങ്ങ് കർഷകർക്ക് മൊബൈൽ സോയിൽ ടെസ്റ്റിംഗ് ലാബ് ഉൾപ്പെടെയുള്ള പരിപാടികളോടെ മേള ഇന്ന് സമാപിക്കും

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button