ഇടപ്പാളയം Min d &_Mus ic – എ ഫ്യൂഷൻ ഓഫ് മെന്റലിസം & മ്യൂസിക് ന്റെ ബ്രോഷർ പ്രകാശനം ചെയ്തു
ഇടപ്പാളയം അബുദാബി സംഘടിപ്പിക്കുന്ന മെഗാ പ്രോഗ്രാം Mind & Music – A fusion of mentalism & music ന്റെ ബ്രോഷർ പ്രകാശനം അബുദാബിയിലും ദുബൈയിലുമായി നടന്നു.
അബുദാബിയിൽ അബുദാബി മലയാളി സമാജത്തിന്റെ കേരളോത്സവം വേദിയിൽ വച്ച് അബുദാബി മലയാളി സമാജം പ്രസിഡന്റ് റഫീഖ് കയനയിലും കേരളാ സോഷ്യൽ സെന്റർ പ്രസിഡന്റ് കൃഷ്ണകുമാറും ലൂയിസ് കുര്യാക്കോസും ചേർന്ന് നിർവഹിച്ചു. ഇടപ്പാളയം അബുദാബി ചാപ്റ്റർ പ്രസിഡന്റ് ഗഫൂർ എടപ്പാൾ, പ്രോഗ്രാം കൺവീനർ ബാബുരാജ്, യേശുശീലൻ, സലീം ചിറക്കൽ, റജീദ് പട്ടോളി എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
ഇടപ്പാളയം ദുബൈ ചാപ്റ്റർ സംഘടിപ്പിച്ച ഇടപ്പാളയം പ്രീമിയർ ലീഗിന്റെ സീസൺ 2 ന്റെ വേദിയിൽ വച്ചാണ് ദുബൈയിൽ ബ്രോഷർ പ്രകാശനം നടന്നത്. തെൽഹത് ഫോറം ഗ്രൂപ്പ് പ്രകാശനം നിർവഹിച്ചു. ഇടപ്പാളയം ദുബൈ ചാപ്റ്റർ പ്രസിഡന്റ് ജാഫർ ശുകപുരം, സെക്രട്ടറി കാഞ്ചേരി മജീദ്, അൽ ഐൻ ചാപ്റ്റർ പ്രസിഡന്റ് അബ്ബാസ് മേലെവളപ്പിൽ, സെക്രട്ടറി റാഫി മറവഞ്ചേരി, അബുദാബി ചാപ്റ്റർ വൈസ് പ്രസിഡന്റ് ഷാജി കണ്ടനകം, ഫക്രുദീൻ നെല്ലിശേരി, നൗഷാദ് പി എസ്, അസീസ് ഹൈലൈൻ, രജീഷ് പാണേക്കാട്ട്, അബ്ദുൾ റസാഖ് തറക്കൽ, മാട്രിക്സ് ബാവ, വി കെ എ മജീദ് എന്നിവർ പരിപാടിയിൽ സന്നിഹിതരായിരുന്നു.