EDAPPALLocal news

ആവിയായി ടേക് എ ബ്രേക്കിലെ ടീസ്റ്റാൾ

എടപ്പാൾ: മേൽപ്പാലത്തിന് താഴെയായി തൃശൂർ റോഡിൽ ടേക് എ ബ്രേക്കിനോട് ചേർന്ന് പ്രവർത്തിച്ചിരുന്ന ടീസ്റ്റാൾ അടച്ച് പൂട്ടി. നേരത്തെ രണ്ട് തവണ താൽക്കാലികമായി അടച്ചിരുന്നെങ്കിലും വീണ്ടും തുറന്നിരുന്നു. എന്നാൽ ഇത്തവണ ഒന്നര മാസത്തോളമായി അടഞ്ഞു കിടക്കുകയാണ്. തുടക്കത്തിൽ കുടുംബശ്രീക്കാണ് നടത്തിപ്പ് ചുമതലയെന്ന് പറയപ്പെട്ടിരുന്നെങ്കിലും സ്വകാര്യ വ്യക്തികൾ കയ്യടക്കുകയായിരുന്നു. ഇവർ പരാജയപ്പെട്ടതോടെ നടത്തിപ്പ് കുടുംബശ്രീയെ തന്നെ ഏൽപ്പിക്കുവാനുള്ള നീക്കവും നടക്കുന്നതയാണ് സൂചന. അതേ സമയം ടെൻഡർ ക്ഷണിച്ചുകൊണ്ട് ആയിരിക്കണം നടത്തിപ്പുകാരെ കണ്ടെത്തേണ്ടതെന്നും ജനസംസാരമുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button