Alamkode

ആലംകോട് നന്നംമുക്ക് പഞ്ചായത്തില്‍ മുന്‍ പ്രസിഡന്റുമാര്‍ അടക്കം നിരവധി പ്രമുഖര്‍ തോറ്റു’അഷ്ഹര്‍ പെരുമുക്കിന്റേത് ചരിത്ര വിജയം

ചങ്ങരംകുളം:തദ്ദേശതിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതോടെ ആലംകോട് നന്നംമുക്ക് പഞ്ചായത്തില്‍ മുന്‍ പ്രസിഡന്റുമാര്‍ അടക്കം നിരവധി പ്രമുഖര്‍ തോറ്റു.ആലംകോട് പഞ്ചായത്തില്‍ പ്രസിഡണ്ട് ആയിരുന്ന കെവി ഷെഹീറാണ് ജില്ലാ പഞ്ചായത്ത് ചങ്ങരംകുളം ഡിവിഷന്‍ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് 2400 ലതികം വോട്ടിന് പരാജയപ്പെട്ടത്.എംഎസ്എഫ് സംസ്ഥാന ട്രഷറര്‍ കൂടിയായ അഷ്ഹര്‍ പെരുമുക്കാണ് ഇടത് പക്ഷത്തിന്റെ കയ്യിലുണ്ടായിരുന്ന ചങ്ങരംകുളം ഡിവിഷന്‍ ചരിത്രവിജയം വിജയത്തോടെകയ്യിലാക്കിയത്. നന്നംമുക്ക് പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന മിസിരിയ സൈഫുദ്ധീന്‍ പഞ്ചായത്തില്‍ വാര്‍ഡ് 18ല്‍ ലീഗ് സ്ഥാനാര്‍ത്ഥിയോട് 88 വോട്ടിനാണ് പരാജയപ്പെട്ടത്.ആലംകോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആയിരുന്ന പ്രഭിത ടീച്ചര്‍ വാര്‍ഡ് 18ല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി സിന്ധു മോഹനനോടും പരാജയപ്പെട്ടു.ജില്ലാ പഞ്ചായത്ത് മെമ്പറായിരുന്ന ആരിഫ നാസര്‍ വാര്‍ഡ് 20ല്‍ 300ല്‍ അതികം വോട്ടുകള്‍ക്കാണ് യുഡിഫ് സ്ഥാനാര്‍ത്ഥിയോട് പരാജയപ്പെട്ടത്.മുന്‍ യുഡിഎഫ് പഞ്ചായത്ത് പ്രസിഡണ്ട് സുജിത സുനിലും ആലംകോട് പഞ്ചായത്ത് വാര്‍ഡ് 14ല്‍ മത്സരിച്ച് സിപിഎം സ്ഥാനാര്‍ത്ഥിയോട് പരാജയപ്പെട്ടു.നന്നംമുക്കില്‍ മുന്‍ കോണ്‍ഗ്രസ് പഞ്ചായത്ത് പ്രസിഡണ്ട് ആയിരുന്ന ബിജെപിയില്‍ ചേര്‍ന്ന് നന്നംമുക്ക് പത്താം വാര്‍ഡില്‍ ബിജെപി ക്ക് വേണ്ടി മത്സരിച്ച ഇന്ദിര ചന്ദ്രന്‍ സിപിഎം സ്ഥാനാര്‍ത്ഥിയോട് പരാജയപ്പെട്ടു.ആലംകോട് പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ആയിരുന്ന ഷഹന നാസര്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയോട് മത്സരിച്ച് പരാജയപ്പെട്ടു.മുന്‍ നന്നംമുക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കോമളം ചങ്ങരംകുളം ബ്ളോക്ക് ഡിവിഷനില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി സജ്ന ഫിറോസിനോട് പരാജയപ്പെട്ടു.ചരിത്രത്തിലാദ്യമായാണ് ആലംകോട് നന്നംമുക്ക് പഞ്ചായത്ത് പരിധിയില്‍ നിന്ന് പെരുമ്പടപ്പ് ബ്ളോക്കിലേക്ക്മത്സരിച്ച മുഴുവന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥികളും ജയിക്കുന്നത്‌.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button