ENTERTAINMENT

കുറുക്കൻമൂലയുടെ മാത്രമല്ല മലയാള സിനിമയുടെയും സൂപ്പർഹീറോ’; ‘മിന്നൽ മുരളി’ പ്രേക്ഷക പ്രതികരണം

ടൊവിനോ തോമസിനെ നായകനാക്കി ബേസിൽ ജോസഫ് സംവിധാനം ചെയ്ത ചിത്രം മിന്നൽ മുരളി നെറ്റ്ഫ്ലിക്സിലൂടെ റിലീസ് ചെയ്തു. മികച്ച പ്രേക്ഷക പ്രതികരണം തന്നെയാണ് ചിത്രം നേടുന്നത്.ബേസിൽ ജോസഫിന്റെ സംവിധാന മികവിനെക്കുറിച്ചും ടൊവിനോയുടെ പ്രകടനത്തെക്കുറിച്ചും സമൂഹ മാധ്യമങ്ങളിൽ മികച്ച അഭിപ്രായങ്ങളാണ് വരുന്നത്.

വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ച ഗുരു സോമസുന്ദരത്തിന്റെ അഭിനയ മികവും ഏറെ പ്രശംസ നേടുന്നുണ്ട്. സുഷിൻ ശ്യാമിന്റെ പശ്ചാത്തല സംഗീതവും സ്റ്റണ്ട് കൊറിയോഗ്രഫിയും മികച്ചു നിൽക്കുന്നു എന്ന് പ്രേക്ഷകർ പറയുന്നു. ചിത്രം തിയേറ്ററിൽ റിലീസ് ചെയ്യാതിരുന്നതിന്റെ വേദനയും പലരും സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുന്നുണ്ട്.


ഇടിമിന്നലേറ്റ് അസാധാരണ ശക്തി കൈവരിക്കുന്ന ജയ്‌സണ്‍ എന്ന യുവാവിന്റെ കഥയാണ് ‘മിന്നല്‍ മുരളി’. ‘ഗോദ’യ്ക്കു ശേഷം ടൊവീനോ തോമസിനെ നായകനാക്കി ബേസില്‍ സംവിധാനം ചെയ്ത ചിത്രം മലയാളത്തിലെ ആദ്യ സൂപ്പര്‍ഹീറോ ചിത്രം എന്ന വിശേഷണത്തോടെയാണ് റിലീസിനെത്തുന്നത്. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ‘മിന്നല്‍ മുരളി’ റിലീസ് ചെയ്തിട്ടുണ്ട്.വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്‌സിന്റെ ബാനറില്‍ സോഫിയ പോള്‍ ആണ് നിര്‍മാണം. അജു വര്‍ഗീസ്, ബൈജു, ഹരിശ്രീ അശോകന്‍, ഫെമിന ജോര്‍ജ് തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. അരുണ്‍ അനിരുദ്ധന്‍, ജസ്റ്റിന്‍ മാത്യു എന്നിവരാണ് രചന. സമീര്‍ താഹിറാണ് ഛായാഗ്രഹണം. സംഗീതം ഷാന്‍ റഹ്മാന്‍.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button