EDAPPALLocal news

അൽ സിറാജ് ചാരിറ്റിബിൾ ഫൗണ്ടേഷൻ വാർഷികം ഡിസംബർ 31 ന് നടക്കും

എടപ്പാൾ: അയിലക്കാട് അൽ സിറാജ് നാലാം വാർഷികം അവാർഡ് ദാനം ആദരിക്കൽ സാംസ്കാരിക സായാഹ്നം എന്നീ പരിപാടികളോടെ ഡിസംബർ 31 ചൊവ്വാഴ്ച രണ്ടു മണിമുതൽ ആറുമണിവരെ അയിലക്കാട് കദീജ കാസിൽ ഓഡിറ്റോറിയത്തിൽ (കെ വി മുഹമ്മദ് ഹാജി നഗറിൽ) നടക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. രണ്ടുമണിക്ക് സ്വാഗതസംഘം ചെയർമാൻ എസ് ഐ കെ തങ്ങൾ ബുഖാരി യുടെ നേതൃത്വത്തിൽ സിറാജുദ്ദീൻ ശൈഖിന്റെ മഖ്ബറ സിയാറത്ത് നടക്കും തുടർന്ന് ഖദീജാ കാസിൽ ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടി ഇന്ത്യൻ ഗ്രാൻ്റ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ, ഇബ്രാഹിം ഖലീൽ ബുഖാരി തങ്ങൾ, മന്ത്രി വി അബ്ദുറഹ്മാൻ, മുത്തനൂർ തങ്ങൾ, മറ്റ് ജനപ്രതിനിധികൾ സാമൂഹ്യ രാഷ്ട്രീയ നേതാക്കൾ സംബന്ധിക്കും അൽ സിറാജിന്റെ ഈ വർഷത്തെ അവാർഡ് മുൻ ഹജ്ജ് കമ്മിറ്റി അംഗം കെ എം മുഹമ്മദ് കാസിം കോയ പൊന്നാനി അവർകൾക്ക് സമ്മാനിക്കും ആലങ്കോട് ലീലാകൃഷ്ണൻ ‘ പാലോളി മുഹമ്മദ് കുട്ടി,സി ഹരിദാസ്, ഡോ: സി പി ബാവഹാജി തുടങ്ങി സാമൂഹ്യപ്രതിബദ്ധതയുള്ള പൊതു പ്രവർത്തകരേയും എം പി ഹസ്സൻ ഹാജി, ഡോ: വി വി ഹംസ ,കെ വി അബ്ദുൽ നാസർ, നെല്ലറ ഷംസുദ്ദീൻ, ചട്ടിക്കൽ മാധവൻ എന്നീ വ്യവസായികളേയും ചടങ്ങിൽ ആദ രിക്കും. അൽ സിറാജ് പ്രസിഡന്റ് ടിപി മുഹമ്മദലി മൗലവി ജനറൽ സെക്രട്ടറി സിദ്ദീഖ് മൗലവി അയിലക്കാട് സ്വാഗതസംഘം ചെയർമാൻ എസ് ഐ കെ തങ്ങൾ ജനറൽ കൺവീനർ മുസ്തഫ ശുകപുരം ,ഹൈദർ സത്യാക്കൽ എന്നിവർ പത്രസമ്മേളനത്തിൽ സംബന്ധിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button