EDAPPAL

കാളാച്ചാലിലെ കുപ്പിവെള്ള ഫാക്ടറിയുടെ നിർമാണ പ്രവർത്തനങ്ങൾ നിർത്തി വെക്കണം; ഹൈക്കോടതി

എടപ്പാൾ : പഞ്ചായത്ത് നൽകിയ സ്റ്റോപ്പ് മെമ്മോ വക വെയ്ക്കാതെ നിർമാണ പ്രവർത്തികൾ തുടർന്നതോടെ കാളാച്ചാൽ ജലചൂഷണ ജാഗ്രത സമിതി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. തുടർന്ന് ഹൈക്കോടതി ഫാക്ടറി ഉടമക്കും, ഗ്രാമപഞ്ചായത്തിനും, പോലീസിനും നിർമാണ പ്രവൃത്തി നിർത്തി വെക്കാനുള്ള നടപടികൾ സ്വീകരിക്കാൻ നിർദേശം നൽകുകയായിരുന്നു. വേനൽ ആവുന്നതോടെ കുടിവെള്ള ക്ഷാമം രൂക്ഷമാകുന്ന പ്രദേശത്ത് കുപ്പി വെള്ള ഫാക്ടറി വരുന്നതോടെ പ്രദേശം കടുത്ത വരൾച്ചയിലേക്ക് നീങ്ങുമെന്നും നാട്ടിലെ ഭരണ സംവിധാനങ്ങളെ കബളിപ്പിച്ചാണ് കുപ്പിവെള്ള ഫാക്ടറി നിർമാണം തുടങ്ങിയതെന്നും ജാഗ്രതാ സമിതി നേതാക്കൾ ആരോപിച്ചു.

പൊതുജനങ്ങളെ അണി നിരത്തി നടത്തി വന്ന പ്രക്ഷോഭം ഫലം കണ്ടെന്നും ഭാരവാഹികൾ പറഞ്ഞു. ജല ജാഗ്രത സമിതി ഭാരവാഹികളായ പി.കെ മുഹമ്മദ് അഷറഫ്, ടി.വി മുഹമ്മദ് അബ്ദു റഹിമാൻ, വി.പി സത്യൻ, പി.കെ അബ്ദുള്ളക്കുട്ടി, കെ.വി റഷീദ്, കെ.വി അംഷിദ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button