EDAPPAL

ഹയർ സെക്കണ്ടറി +2 പരീക്ഷാ ഫലം:54 ഫുൾ എ പ്ലസും100% വിജയത്തിളക്കവുമായി ഐഡിയൽ കടകശ്ശേരി

എടപ്പാൾ:ഈ വർഷത്തെ ഹയർ സെക്കണ്ടറി പ്ലസ് റ്റു പരീക്ഷാ ഫലം പുറത്തു വന്നപ്പോൾ പരീക്ഷ എഴുതിയ 198 വിദ്യാർത്ഥികളും ഉയർന്ന മാർക്ക് നേടി 100% വിജയം കൈവരിച്ച് കടകശ്ശേരി ഐഡിയൽ ഇംഗ്ലീഷ് ഹയർ സെക്കണ്ടറി സ്കൂൾ.

തുടർച്ചയായ പതിനെട്ടാം തവണയാണ് +2 പരീക്ഷയിൽ 100 % വിജയം നേടി ഐഡിയൽ സ്കൂൾ ചരിത്രം ആവർത്തിക്കുന്നത്.

54 വിദ്യാർത്ഥികൾ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയപ്പോൾ 27 കുട്ടികൾ അഞ്ച് വിഷയങ്ങളിൽ എ പ്ലസിന് അർഹരായി. ഒരു മാർക്കിന്റെ കുറവിലാണ് പത്മശ്രീ രാജ്, എന്ന കുട്ടിക്ക് (1199 മാർക്ക്) ഫുൾ മാർക്ക് നഷുമായത്.

വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും കഠിനാധ്വാനത്തിന്റെയും കഴിവുറ്റ അധ്യാപകരുടെയും മറ്റു ജീവനക്കാരുടെയും സമർപ്പണത്തിന്റെയും ഫലമാണ് ഈ മികവുറ്റ വിജയമെന്ന് ഐഡിയൽ ട്രസ്റ്റ് ചെയർമാൻ പി കുഞ്ഞാവു ഹാജി, സെക്രട്ടറി കെ കെ എസ് ആറ്റക്കോയ തങ്ങൾ മാനേജർ മജീദ് ഐഡിയൽ , പ്രിൻസിപ്പാൾ സെന്തിൽ കുമരൻ ,വി മൊയ്തു, അഭിലാഷ് ശങ്കർ എന്നിവർ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button