DelhiLATEST NEWSNEW DELHIPUBLIC INFORMATION

സവര്‍ക്കറെ അപകീര്‍ത്തിപ്പെടുത്തിയെന്ന്; രാഹുല്‍ ഗാന്ധിക്കെതിരായ കേസ് സുപ്രിംകോടതി റദ്ദാക്കി

ന്യൂഡൽഹി : ഹിന്ദുത്വ നേതാവായിരുന്ന വി.ഡി സവര്‍ക്കര്‍ക്കെതിരായ പ്രസ്താവനയില്‍ ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ യുപിയില്‍ രജിസ്റ്റര്‍ ചെയ്ത അപകീര്‍ത്തി കേസ് സുപ്രിംകോടതി റദ്ദാക്കി. കേസില്‍ പ്രോസിക്യൂഷന്‍ നടപടികള്‍ സ്വീകരിക്കാനാവശ്യമായ അനുമതി യുപി സര്‍ക്കാര്‍ നല്‍കിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസുമാരായ ദീപാങ്കര്‍ ദത്ത, ഷീല്‍ നാഗു എന്നിവരടങ്ങിയ ബെഞ്ചിന്റെ നടപടി.2022ല്‍ ഭാരത് ജോഡോ യാത്രക്കിടെ മഹാരാഷ്ട്രയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ രാഹുല്‍ ഗാന്ധി സവര്‍ക്കറെ അപമാനിച്ച് സംസാരിച്ചെന്നായിരുന്നു കേസ്. സവര്‍ക്കര്‍ ബ്രിട്ടീഷുകാരുടെ സേവകനായിരുന്നുവെന്നും ബ്രിട്ടീഷുകാരില്‍ നിന്ന് പെന്‍ഷന്‍ വാങ്ങിയിരുന്നുവെന്നുമുള്ള പ്രസ്താവനയാണ് കേസിനിടയാക്കിയത്ഇന്ന് കേസ് പരിഗണനക്കെടുത്തപ്പോള്‍, പ്രോസിക്യൂഷന്‍ നടപടികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ടോയെന്ന് കോടതി ചോദിച്ചു. യുപി സര്‍ക്കാരിനുവേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കെ.എം നടരാജ് അനുമതി നല്‍കിയിട്ടില്ലെന്ന് വ്യക്തമാക്കി. ഇതോടെയാണ് രാഹുല്‍ ഗാന്ധിക്കെതിരായ നടപടികള്‍ സുപ്രിംകോടതി റദ്ദാക്കിയത്. ജനപ്രതിനിധികള്‍ക്കെതിരെ ഇത്തരം കേസ് എടുക്കണമെങ്കില്‍ സംസ്ഥാന സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി ആവശ്യമാണ്. ഇത് നല്‍കാതെയാണ് കേസെടുത്തിരുന്നത്.കേസില്‍ തനിക്ക് സമന്‍സ് അയച്ച കീഴ്‌ക്കോടതി വിധിയെ 2025ല്‍ രാഹുല്‍ ഗാന്ധി അലഹബാദ് ഹൈക്കോടതിയില്‍ ചോദ്യംചെയ്തിരുന്നു. എന്നാല്‍, സെഷന്‍സ് കോടതിയില്‍ റിവിഷന്‍ ഹരജി നല്‍കാനാണ് ഹൈക്കോടതി നിര്‍ദേശിച്ചത്. തുടര്‍ന്നാണ് രാഹുല്‍ സുപ്രിംകോടതിയെ സമീപിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button