KERALA

കേരള രാജ്യാന്തര ഊർജ മേള – ഓൺലൈൻ മെഗാ ക്വിസ്; പ്രായ പരിധിയില്ലാതെ മത്സരിക്കാം

കോട്ടയം: എനർജി മാനേജ്‌മെന്റ് സെന്ററിന്റെ ആഭിമുഖ്യത്തിൽ 2025 ഫെബ്രുവരി 7,8,9 തീയതികളിൽ തിരുവനന്തപുരത്ത് നടക്കുന്ന ഇന്റർനാഷണൽ എനർജി ഫെസ്റ്റിവലിനോടനുബന്ധിച്ച് മെഗാക്വിസ് മത്സരം സംഘടിപ്പിക്കും.
എല്ലാ പ്രായത്തിലും ഉള്ളവർക്ക് മത്സരിക്കാൻ സാധിക്കുന്ന മെഗാക്വിസിൽ  ക്യു ആർ കോഡ് സ്‌കാൻ ചെയ്ത് മത്സരാർത്ഥികൾക്ക് രജിസ്‌ട്രേഷൻ പൂർത്തീകരിക്കാവുന്നതാണ്. ആദ്യഘട്ട മത്സരം ഓൺലൈനായി ഫെബ്രുവരി രണ്ടുവൈകീട്ട് മൂന്നുമണിക്ക് നടക്കും. ആദ്യഘട്ട മത്സര വിജയികൾ ഫെബ്രുവരി ഒൻപതിന് ഐഇഎഫ്‌കെ വേദിയിൽ വെച്ച് നടക്കുന്ന ഗ്രാൻഡ് ഫിനാലെയിലേക്ക് യോഗ്യത നേടും. പ്രശസ്തിപത്രം, ഫലകം  എന്നിവയോടൊപ്പം ഒന്നാം സമ്മാനമായി ഒരു ലക്ഷം രൂപയും രണ്ടാം സമ്മാനമായി  50,000 രൂപയും  മൂന്നാം സമ്മാനമായി 25,000 രൂപയും വിജയികൾക്ക് ലഭിക്കും. കൂടാതെ   നിരവധി പ്രോത്സാഹന സമ്മാനങ്ങളും മറ്റ് വിജയികൾക്ക്  ലഭിക്കും. രജിസ്‌ട്രേഷനുള്ള അവസാന തീയതി
2025 ജനുവരി 26. കൂടുതൽ വിവരങ്ങൾക്ക് ഫോൺ:          0471-2594922
emck@keralaenergy.gov.in. രജിസ്‌ട്രേഷനായി ക്യു ആർ കോഡ് സ്‌കാൻ ചെയ്യുക.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button