BREAKING NEWSKERALALATEST NEWSLocal newsPUBLIC INFORMATIONUPDATES

വെളിച്ചെണ്ണയ്ക്ക് സപ്ലൈകോയില്‍ വെറും 229 രൂപ; ഓണത്തിന് വീണ്ടും വിലകുറച്ച്‌ സര്‍ക്കാര്‍

ഓണം പ്രമാണിച്ച്‌ സപ്ലൈകോയില്‍ വെളിച്ചെണ്ണയുടെ വില വീണ്ടും 20 രൂപ കുറച്ചു. ലിറ്ററിന് 229 രൂപയ്ക്കാണ് ഇപ്പോള്‍ വെളിച്ചെണ്ണ വില്‍ക്കുന്നത്. ഓണം പ്രമാണിച്ച്‌ രണ്ട് മാസത്തേക്കുള്ള സബ്സിഡി സാധനങ്ങള്‍ ഇപ്പോള്‍ ഒരുമിച്ച്‌ സപ്ലൈകോയില്‍ നിന്ന് വാങ്ങാൻ സാധിക്കും.കേരളത്തിലെ പൊതുവിപണിയില്‍ വെളിച്ചെണ്ണ വില ലിറ്ററിന് ഏകദേശം 300 രൂപ മുതല്‍ 350 രൂപ വരെയാണ്. നാടൻ/ചക്കിലാട്ടിയ വെളിച്ചെണ്ണയ്ക്ക് ഇതിലേറെ വില വരും.

ലിറ്ററിന് 360 – 460 രൂപയാണ് വില. അതെസമയം സപ്ലൈകോയില്‍ നേരത്തെ വെളിച്ചെണ്ണയ്ക്ക് 249 രൂപയായിരുന്നത് ഇപ്പോള്‍ 229 രൂപയായി കുറഞ്ഞു.അതെസമയം റേഷൻ കടകളില്‍ അവശ്യസാധനങ്ങള്‍ എത്താത്തത് വലിയ പ്രശ്നമായി ഉയരുന്നുണ്ട്. കോഴിക്കോട് ജില്ലയിലെ ഓണം സ്‌പെഷല്‍ അരി – ഓണക്കിറ്റ് വിതരണത്തിലെ സാങ്കേതിക തടസം പരിഹരിച്ചതായി ഭക്ഷ്യ വകുപ്പ് പറയുന്നു. ഇന്നുമുതല്‍ (19-08-26) ഓണക്കിറ്റ് വിതരണം പൂര്‍ണ്ണ തോതിലാകുമെന്ന് മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു.

ജില്ലയില്‍ ഓണം സ്‌പെഷല്‍ അരി മുഴുവനും വിതരണത്തിനായി വിട്ടെടുത്തിട്ടുണ്ട്.ജില്ലയിലെ എഫ് സി ഐ ഗോഡൗണുകളില്‍ അരി സ്റ്റോക്കില്ലാത്തതിനാലാണ് റേഷന്‍ കടകളില്‍ ഓണം സ്‌പെഷല്‍ അരി എത്താന്‍ വൈകിയത്. ഗോഡൗണുകളില്‍ പുതിയ സ്റ്റോക്ക് എത്തിയിട്ടുണ്ടെന്നും വിതരണം ആരംഭിച്ചതായും മന്ത്രി അറിയിച്ചു.വിലക്കയറ്റം തടയാന്‍ അരിമില്ലുകളില്‍ ഉള്‍പ്പെടെ സ്പെഷല്‍ സ്‌ക്വാഡ് രംഗത്തുണ്ട്.

പച്ചക്കറി കടകള്‍, റീടെയ്ല്‍ മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളിലും പരിശോധന ഊര്‍ജിതമാക്കാന്‍ കലകടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.. അവശ്യസാഹചര്യം കണക്കിലെടുത്ത് കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ജീവനക്കാര്‍ അവധിയെടുക്കുന്നതു ഒഴിവാക്കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ജില്ലകളിലെ റേഷന്‍- കിറ്റ് വിതരണത്തിന്‍െ്‌റ തുടര്‍അവലോകനം നാളെ (19-08-2026) രാവിലെ നടക്കും.- മന്ത്രി പറഞ്ഞു.ഇന്നലെ നടന്ന അവലോകന യോഗത്തില്‍ എഫ്‌സിഐ, ജിഎസ്ടി, ആദായനികുതി, ഭക്ഷ്യ-സിവില്‍ സപ്‌ളൈസ് വകുപ്പ്, സപ്‌ളൈകോ ഉന്നത ഉദ്യോഗസ്ഥര്‍ സംബന്ധിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button