EDAPPAL

വെടിക്കെട്ട് ശാലയിലെ ദുരന്തം’വിജയന് കണ്ണീരോടെ വിടനല്‍കി നാട്

എടപ്പാള്‍:തൃശൂർ വെടിക്കെട്ട് ശാലയില്‍ നടന്ന അപകടത്തിൽ മരിച്ച വിജയന് നാട് കണ്ണീരോടെ വിട നല്‍കി.എടപ്പാൾ തറക്കൽ സ്വദേശി ചൊങ്ങലത്തേൽ വിജയൻ(57)ആണ് അപകടത്തില്‍ മരിച്ചത്.കാലത്ത് ഡിഎന്‍എ പരിശോധനയിലാണ് മരിച്ച വിജയന്റെ മൃതദേഹം തിരിച്ചറിഞ്ഞത്.ഉച്ചയോടെയാണ് മൃതദേഹം എടപ്പാളിലെ വസതിയിലെത്തിച്ചതോടെ ബന്ധുക്കളും നാട്ടുകാരുമായി നിരവധി പേരാണ് ഇവിടെ തടിച്ച് കൂടിയത്.നിര്‍മ്മാണ തൊഴിലാളിയായ വിജയന്‍ സീസണ്‍ സമയങ്ങളിലാണ് വെടിക്കെട്ട് ജോലിക്ക് പോയിരുന്നത്.അപ്രതീക്ഷിതമായുണ്ടായ ദുരന്തത്തില്‍ വിറങ്ങലിച്ച് നല്‍ക്കുകയാണ് കുടുംബം.സരസ്വതിയാണ് ഭാര്യ.എടപ്പാൾ ബ്ലോക്ക് സെക്രട്ടറിയും പൊന്നാനി ബ്ലോക്ക് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സന്ദീപ്,സിന്ധുജ എന്നിവര്‍ മക്കളും അനീഷ് മരുമകനുമാണ്.മൃതദേഹം 2 മണിയോടെ പൊന്നാനി പൊതുസ്മശാനത്തില്‍ സംസ്കരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button