KERALA

കുന്നംകുളം പോലീസ് സ്‌റ്റേഷന്‍ നാടിന് സമര്‍പ്പിച്ചു

കുന്നംകുളം: എംഎല്‍എ ഫണ്ടുപയോഗിച്ച് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ പോലീസ് സ്‌റ്റേഷനെന്ന പ്രത്യേകതയാണ് കുന്നംകുളത്തെ പോലീസ് സ്‌റ്റേഷനെ വേറിട്ടതാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിര്‍മ്മാണം പൂര്‍ത്തിയാക്കിയ കുന്നംകുളം ഹൈടെക് പോലീസ് സ്റ്റേഷന്റെ ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഇക്കാര്യത്തില്‍ എംഎല്‍എ എ സി മൊയ്തീനെ പ്രത്യേകം അഭിനന്ദിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. പോലീസ് സ്‌റ്റേഷനുകളുള്‍പ്പെടെ അഭ്യന്തര വകുപ്പിന്റെ കീഴില്‍ സംസ്ഥാനത്ത് നിര്‍മ്മാണം പൂര്‍ത്തിയാക്കിയതും നിര്‍മ്മാണം ആരംഭിക്കുന്നതുമായ 17 കെട്ടിടങ്ങളുടെ സംസ്ഥാന തല ഉദ്ഘാടനമാണ് കണ്ണൂരില്‍ മുഖ്യമന്ത്രി നിര്‍വഹിച്ചത്. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍, ഡിജിപി അനില്‍കാന്ത് തുടങ്ങിയവര്‍ സംസ്ഥാന തല ചടങ്ങില്‍ പങ്കെടുത്തു. കുന്നംകുളത്ത് എംഎല്‍എ എ സി മൊയ്തീന്‍ ചടങ്ങില്‍ അധ്യക്ഷനായി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button