BREAKING NEWScrimeLATEST NEWSPUBLIC INFORMATIONSocialUPDATES

വയോധികനെ കൊലപ്പെടുത്തിയത് സിനിമയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്; ആലപ്പുഴ എസ് പി

ആലപ്പുഴ കരുവാറ്റയിലെ ഗൃഹനാഥന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പുതിയ വിവരങ്ങൾ പുറത്ത്. പതിമൂന്നുകാരിക്ക് 67-കാരനായ ശിവൻകുട്ടിയോട് നേരത്തെതന്നെ വൈരാഗ്യമുണ്ടായിരുന്നുവെന്നും കാമുകനോട് ഇതേപ്പറ്റി പറയുകയും വീട്ടിലെത്തി കൊലപാതകം നടത്താൻ പ്രേരിപ്പിച്ചതായും ആലപ്പുഴ ജില്ലാ പോലീസ് മേധാവി വിഷ്ണു പ്രദീപ് പറഞ്ഞു. മോശമായ ഉദ്ദേശ്യത്തോടെ ഗൃഹനാഥൻ സ്പർശിച്ചുവെന്ന് കാമുകനോട് പെൺകുട്ടി പറഞ്ഞിരുന്നു. എന്നാൽ, പ്രധാന ലക്ഷ്യം മോഷണമായിരുന്നുവെന്നും പോലീസ് വ്യക്തമാക്കി.കരുവാറ്റയിലെ വയോധികൻ്റേത് കൊലപാതകമാണെന്ന് ആദ്യം തന്നെ മനസ്സിലായെന്ന് പൊലീസ്. അന്വേഷണം ആദ്യം തന്നെ വ്യാപിപ്പിച്ചു. ബന്ധുക്കളോ അടുത്ത് അറിയുന്നവരോ പിന്നിൽ ഉണ്ടെന്ന് സംശയം ഉണ്ടായിരുന്നു. 13 വയസുകാരിയെ ആദ്യം തന്നെ സംശയിച്ചു. പിന്നീടാണ് കാമുകൻ ഉൾപ്പടെ ഉള്ളവരെ വിളിച്ചു വരുത്തിയതും കേസ് തെളിഞ്ഞതെന്നും ആലപ്പുഴ എസ് പി ടി കെ വിഷ്ണുപ്രദീപ് വ്യക്തമാക്കി.സ്വർണ്ണവും പണവും അപഹാരിക്കാൻ വേണ്ടിയായിരുന്നു കൊലപാതകം എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. പ്രതികൾ 15 ന് തന്നെ കരുവാറ്റയിൽ എത്തി. കൊലപാതകം നടന്നതും 15ന് രാത്രി തന്നെയായിരുന്നു. കൊലപാതകം പെൺകുട്ടിക്ക് വീഡിയോ കോളിൽ കാണിച്ചു നൽകി. വയോധികൻ മോശമായി പെരുമാറി എന്ന് പെൺകുട്ടി മൊഴി നൽകി. ഇതിന്റെ വൈരാഗ്യമാണ് കൊലക്ക് കാരണമെന്ന് മൊഴി ലഭിച്ചുവെന്നും പൊലീസ് വ്യക്തമാക്കി.പിടിയിലായവർ, പ്ലസ് വണ്ണിലും പ്ലസ് ടുവിലും പഠിക്കുന്ന 17, 16 വയസ്സുള്ള കുട്ടികളാണ്. ഒരാൾ പ്ലസ് വണ്ണിൽവെച്ച് പഠനം നിർത്തി. മുതിർന്നവരെ പോലെയാണ് ഇവർ കുറ്റകൃത്യം ചെയ്തിരിക്കുന്നതെന്നും പോലീസ് പറഞ്ഞു. പെൺകുട്ടിയുടെ ആവശ്യപ്രകാരമാണ് കാമുകൻ കൂട്ടുകാരുമായി എത്തിയത്. കൊലപാതകം സിനിമയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണെന്നും തെളിവ് നശിപ്പിക്കാനുള്ള മാർഗങ്ങൾ കണ്ടെത്തിയത് സിനിമകളിൽ നിന്നാണെന്നും ആലപ്പുഴ എസ് പി വ്യക്തമാക്കി.കൊലപാതകത്തിന് ശേഷം കവർന്ന മോഷണ മുതൽ കണ്ടെടുത്തതായും എസ് പി അറിയിച്ചു. മോഷ്ടിച്ച സ്വർണ്ണം പിന്നീട് കൊല്ലത്ത് വിൽക്കുകയായിരുന്നു. ഒരു മോതിരം മാത്രമാണ് വിറ്റത്. പതിനാറായിരം രൂപയ്ക്കാണ് സ്വർണം വിറ്റത്. വിൽക്കാൻ സഹായിച്ച ആളെ കണ്ടെത്തിയിട്ടുണ്ട്. സംഭവവുമായി ഇയാൾക്ക് ബന്ധമില്ലെന്നാണ് വ്യക്തമാകുന്നത്. ഇക്കാര്യം പരിശോധിച്ചു വരികയാണെന്നും പോലീസ് പറഞ്ഞു. മോഷണം ആസൂത്രണം ചെയ്തത് ഏറെ നാളത്തെ പ്ലാനിലൊടുവിലാണെന്നും പൊലീസ് വ്യക്തമാക്കി. മുഴുവൻ സ്വർണ്ണവും പൊലീസ് വീണ്ടെടുത്തു.ലഹരി ഉപയോഗം നടന്നോ എന്ന് പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു. കുടുംബപ്രശ്നങ്ങൾ പെൺകുട്ടിയെ ബാധിച്ചിരുന്നുവെന്നും വയോധികൻ്റെ ബന്ധുവായ പെൺകുട്ടിയുടെ മൊഴിയിൽ വൈരുധ്യമുണ്ടെന്നും പൊലീസ് അറിയിച്ചു._കൊലപ്പെടുത്തുന്ന ദൃശ്യങ്ങള്‍ വീഡിയോ കോളിലൂടെ കണ്ട് കൊച്ചുമകള്‍, മോഷണം ഐഫോണും ബൈക്കും വാങ്ങാന്‍_ ആലപ്പുഴ കരുവാറ്റയിലെ ശിവന്‍കുട്ടി(67)യുടെ കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ശിവന്‍കുട്ടിയെ കൊലപ്പെടുത്തുന്ന ദൃശ്യങ്ങള്‍ വീഡിയോ കോളില്‍ കൊച്ചുമകള്‍ കണ്ടിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തിയത്. 13കാരിക്ക് ഐഫോണ്‍ വാങ്ങാനും കൂട്ടുപ്രതികളായ പരവൂര്‍ സ്വദേശികളായ വിദ്യാര്‍ത്ഥികള്‍ക്ക് ബൈക്ക് വാങ്ങുന്നതിനുമാണ് വീട്ടില്‍ നിന്ന് സ്വര്‍ണം കവര്‍ന്നതെന്നും വിവരമുണ്ട്. ശിവന്‍കുട്ടിയുടെ മകളുടെ മകളെയും മൂന്ന് വിദ്യാര്‍ത്ഥികളെയുമാണ് ഹരിപ്പാട് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.ശിവന്‍കുട്ടിയുടെ ഭാര്യയും മകളും വീട്ടിലില്‍ ഇല്ലാതിരുന്ന സമയത്തായിരുന്നു സംഭവം. ശിവന്‍കുട്ടിയുടെ മകളെ പ്രസവത്തിനായി ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ശിവന്‍കുട്ടിയുടെ ഭാര്യയും ഇവര്‍ക്കൊപ്പമാണ്. ഇതോടെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മറ്റൊരു ബന്ധുവീട്ടിലേക്ക് മാറ്റിയിരുന്നു. കഴിഞ്ഞദിവസം പരീക്ഷയുണ്ടെന്ന പേരില്‍ അവിടെ നിന്നിറങ്ങിയ വിദ്യാര്‍ത്ഥിനിയാണ് വീട്ടിലെത്തി ആദ്യം മൃതദേഹം കണ്ടെന്ന് അറിയിച്ചത്. വീട് തുറക്കാന്‍ കഴിയുന്നില്ല അകത്ത് നിന്നും പൂട്ടിയിരിക്കുകയാണെന്നായിരുന്നു പെണ്‍കുട്ടി പറഞ്ഞത്. മുത്തച്ഛന്‍ മരിച്ചു കിടക്കുന്നത് നേരിട്ട് കണ്ടിട്ടും കുട്ടിക്ക് ഭാവവ്യത്യാസങ്ങളൊന്നും ഉണ്ടായിരുന്നില്ല. ആദ്യഘട്ട ചോദ്യം ചെയ്യലില്‍ പെണ്‍കുട്ടി സംശയിക്കപ്പെട്ടിരുന്നില്ല. തുടര്‍ന്ന് പരീക്ഷ എഴുതാന്‍ സ്‌കൂളില്‍ പോകണമെന്ന് പെണ്‍കുട്ടി ആവശ്യപ്പെട്ടു. ഇതോടെ പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നി പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് സംഭവം പുറത്തായത്.അന്വേഷണത്തിന്റെ ആദ്യ ഘട്ടത്തില്‍ തന്നെ ഒരു പ്രൊഫഷണല്‍ കൊലപാതകിയല്ല ഇതിന് പിന്നിലെന്ന് പൊലീസ് ഉറപ്പിച്ചിരുന്നു. വീട്ടിനുള്ളില്‍ ഒരാളുടെ സഹായം ലഭിച്ചിട്ടുണ്ടെന്ന സംശയം നിലനില്‍ക്കേയാണ് എട്ടാം ക്ലാസുകാരിയാണ് കൊലയ്ക്ക് പിന്നിലെന്ന് പൊലീസ് മനസിലാക്കിയത്. 67 വയസുള്ള ശിവന്‍കുട്ടിയുടെ മൃതദേഹം വിവസ്ത്രനായ നിലയിലാണ് കണ്ടെത്തിയത്. കൈകളും കാലുകളും ബന്ധിച്ചിരുന്നു. വീട്ടിനുള്ളിലാകെ മുളകുപൊടി വിതറിയിരുന്നു. വീട്ടില്‍ നിന്നും ആറു പവന്‍ സ്വര്‍ണമാണ് മോഷണം പോയത്.പെണ്‍കുട്ടിക്ക് മുത്തച്ഛനോടുള്ള വൈരാഗ്യം എന്താണെന്ന് വ്യക്തമല്ല. കൂട്ടുപ്രതികള്‍ കൂടെ പഠിച്ചവരും പരിചയക്കാരുമാണ്.പ്രായപൂര്‍ത്തിയായ ആരുടെയെങ്കിലും സഹായം പ്രതികള്‍ക്ക് ലഭിച്ചിട്ടുണ്ടോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. ശ്വാസം മുട്ടിച്ചാണ് ശിവന്‍കുട്ടിയെ കൊലപ്പെടുത്തിയത്. രാത്രി വീട്ടിലെത്തിയ പ്രതികള്‍ ശൗചാലയത്തിന്റെ വെന്റിലേഷന്‍ വഴിയാണ് അകത്തുകയറിയത്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button