BREAKING NEWSLATEST NEWSLocal newsUPDATESVattamkulam

വട്ടംകുളത്ത് “കൈയ്യോട് കൈ” ശുചിത്വ ക്യാമ്പയിന് തുടക്കമായി; പൊതു സ്ഥാപനങ്ങൾ ശുചീകരിക്കും

വട്ടംകുളം: ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന “കൈയ്യോട് കൈ” ശുചിത്വ ക്യാമ്പയിന്റെ ഭാഗമായുള്ള സ്ഥാപന ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. ഗാന്ധി ജയന്തി ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന പൊതു സ്ഥാപന ശുചീകരണത്തിന്റെ പഞ്ചായത്തുതല ഉദ്ഘാടനം വട്ടംകുളം കുടുംബാരോഗ്യ കേന്ദ്രത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷാജി മോൾ പാലത്തിങ്ങൽ നിർവ്വഹിച്ചു.ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.എ. നജീബ് അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ആർ. രാജേഷ്, ഭരണസമിതി അംഗങ്ങളായ മജീദ് കഴുങ്ങിൽ, എ.എസ്. സുബിത, വി. സുമതി, എൻ. ചന്ദ്രബോസ്, എസ്. ജിതേഷ്, കെ.എ. സിനി, മെഡിക്കൽ ഓഫീസർ ഡോ. സി.എം. സുനീർ, പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ ഇ. ഫായിസ്, കെ.സി. മണിലാൽ, ടി.കെ. സബി, സതീഷ് അയ്യാപ്പിൽ എന്നിവർ സംസാരിച്ചു.ക്യാമ്പയിന്റെ തുടർച്ചയായി വരും ദിവസങ്ങളിൽ പൊതുജന പങ്കാളിത്തത്തോടെ ഗ്രാമ പഞ്ചായത്തിലെ മുഴുവൻ പൊതു സ്ഥാപനങ്ങളും ശുചീകരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button