BREAKING NEWSLATEST NEWS

രോഗികള്‍ക്ക് ആശ്വാസം; രാജ്യത്ത് കാന്‍സര്‍ മരുന്നുകളുടെ വില നിയന്ത്രണം പ്രാബല്യത്തില്‍

ന്യൂഡല്‍ഹി: കാന്‍സര്‍ മരുന്നുകളുടെ വിലനിയന്ത്രണം പ്രാബല്യത്തില്‍ വന്നു. രാജ്യത്തെ കാന്‍സര്‍ രോഗികള്‍ക്ക് ഏറെ ആശ്വാസം പകരുന്നതാണ് നടപടി. വില നിയന്ത്രണ പട്ടികയില്‍ ഉള്‍പ്പെടാത്ത 137 കാന്‍സര്‍ മരുന്നുകളുടെ ലാഭ വിഹിതം 30 ശതമാനമായി പരിമിതപ്പെടുത്തി. ബ്രാന്‍ഡഡ്, പേറ്റന്റ് ഉള്ള 543 മരുന്നുകളുടെ വിലയിലും കുറവ് വരുത്തിയിട്ടുണ്ട്. അതുവഴി അവയുടെ വിലയില്‍ 20 മുതല്‍ 70 ശതമാനം വരെ കുറവ് വരും.ലാഭ വിഹിതം എംആര്‍പിയുടെ 30 ശതമാനത്തില്‍ കൂടരുതെന്ന രാസവസ്തു മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരമാണ് വില കുറച്ചത്.

പുതുക്കിയ എം ആര്‍ പി രേഖപ്പെടുത്തി മരുന്നുകള്‍ വിപണിയില്‍ എത്തിച്ചു. ചില മരുന്നുകളുടെ വിലയില്‍ 96 ശതമാനം വരെ കുറവു വരുത്തിയിട്ടുണ്ട് . 679 ബ്രാന്‍ഡുകളുടെ വിലയില്‍ 50 ശതമാനത്തില്‍ അധികം കുറവു വന്നതായി രാസവസ്തു മന്ത്രാലയം അറിയിച്ചു.രോഗികളുടെ സാമ്പത്തിക ഭാരം കുറയ്ക്കുന്നതിനും ജീവന്‍ രക്ഷിക്കുന്ന ചികിത്സകള്‍ കൂടുതല്‍ ആളുകളിലേക്ക് എത്തിക്കുന്നതിനുമായി, സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളിലും ചില്ലറ മരുന്ന് കടകളിലും ഈ പുതുക്കിയ വിലകള്‍ നിര്‍ബന്ധമായും നടപ്പിലാക്കേണ്ടതാണെന്ന് നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. മരുന്നുകളുടെ വില കുറഞ്ഞതോടെ, ഉപഭോക്താക്കള്‍ക്ക് വര്‍ഷം 3,540 കോടി രൂപയുടെ ലാഭമുണ്ടാകും എന്നാണ് വിലയിരുത്തല്‍.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button