BREAKING NEWSKUTTIPPURAMLocal newsUPDATES
രാങ്ങാട്ടൂരിൽ ഭാര്യയെയും മകളെയും കുത്തി പരിക്കേൽപ്പിച്ച പ്രതി പിടിയിൽ
കുറ്റിപ്പുറം:കുറ്റിപ്പുറം രാങ്ങാട്ടൂരിൽ ഇന്നലെ വ്യാഴം അർധരാത്രി വീട്ടിൽ വെച്ച് ഭാര്യയെയും മകളെയും കുത്തിപ്പരിക്കേൽപ്പിച്ച് കടന്ന് കളഞ്ഞ പ്രതിയെ കുറ്റിപ്പുറം പോലീസ് കസ്റ്റഡിയിലെടുത്തു. കരുവങ്ങാട്ട് കാവിൽ ബഷീറാണ് കുത്തി പരിക്കേൽപ്പിച്ചത്. കുത്തേറ്റ് ഗുരുതര പരിക്കേറ്റ ഇയാളുടെ ഭാര്യ കദീജയും മകളും കുറ്റിപ്പുറം ഹീൽ ഫോർട്ട് ആശുപത്രിയിൽ ചികിത്സയിലാണ് ഇവർ തമ്മിൽ കുറച്ച് കാലമായി കുടുംബ വഴക്ക് നിലവിലുണ്ട് എന്നാണറിയുന്നത്