എസ്.വൈ.എസ് സ്നേഹ സംഗമം വ്യാഴാഴ്ച മണൂരിൽ വെച്ച് നടക്കും
എടപ്പാൾ : എസ്.വൈ.എസ് എടപ്പാൾ സോണിൻ്റെ ആഭിമുഖ്യത്തിൽ സ്നേഹലോകം എന്ന പ്രമേയത്തിൽ പ്രവാചക പഠന സംഗമം 23ന് കാലത്ത് ഒമ്പത് മുതൽ വൈകീട്ട് ഒമ്പത് വരെ മാണൂരിവെച്ച് നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 23 ന്
കാലത്ത് 8-30 ന് സ്വാഗത സംഘം ചെയർമാൻ എം.ഹൈദർ മുസ്ലിയാർ പതാക ഉയർത്തും . മലപ്പുറം വെസ്റ്റ് ജില്ല പ്രസിഡൻ്റ് അബ്ദുൽ മജീദ് അഹ്സനി ചെങ്ങാനി ഉദ്ഘാടനം ചെയ്യും. വട്ടംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എം.എ നജീബ്, മലബാർ അക്കാദമിക്ക് ചെയർമാൻ സി.പി അലി ബാവ ഹാജി മുഖ്യ അഥിതിയാകും. എസ്.ഐ.കെ തങ്ങൾ, അബ്ദുറസാഖ് ഫൈസി മാണൂർ, സീതി കോയതങ്ങൾ നീറ്റിക്കൽ, ഹസ്സൻ അഹ്സനി കാലടി, എം.അബ്ദുൽ ഹയ്യ് അഹ്സനി തുടങ്ങിയവർ സംബന്ധിക്കും.
12 മണിക്കൂർ നീണ്ടു നിൽക്കുന്ന സംഗമത്തിൽ സോണിലെ തിരഞ്ഞെടുത്ത 300 സ്ഥിരം പ്രതിനിധികളും 50 സൗഹൃദ പ്രതിനിധികളും പങ്കെടുക്കും. സമസ്ത കേന്ദ്ര മുശാവറ അംഗം കെ.പി മുഹമ്മദ് മുസ്ലിയാർ കൊമ്പം, മജീദ് അരിയല്ലൂർ ,എൻ.എം സാദിഖ് സഖാഫി, കെ.ബി ബഷീർ, ആറ്റുപ്പുറം അലി ബാഖവി വിവിധ വിഷയങ്ങളിൽ ക്ലാസെടുക്കും.
വൈകിട്ട് നാല് മണിക്ക് നടക്കുന്ന പൂർണതയുട മനുഷ്യകാവ്യം എന്ന വിഷയത്തിൽ നടക്കുന്ന സെമിനാർ പ്രമുഖ സാഹിത്യകാരൻ എം.ജെ ശ്രീചിത്രൻ മുഖ്യപ്രഭാഷണം നടത്തും, രിസാല എഡിറ്റർ സി
എൻ ജാഫർ സാദിഖ്, സിറാജുദ്ധീൻ കൈപ്പമംഗലം, സിദ്ധീഖ് മൗലവി അയിലക്കാട്, റഫീഖ് അഹ്സനി കാലടി എന്നിവർ സംബന്ധിക്കും. രാത്രി നടക്കുന്ന സ്നേഹ സമ്മേളനത്തിൽ സയ്യിദ് അൻവർ സാദാത്ത് തങ്ങളുടെ പ്രാർത്ഥനയോടെ സമാപിക്കും.
സി.നജീബ് അഹ്സനി, സുഹൈൽ കാളാച്ചാൽ, ഹബീബ് അഹ്സനി കാലടി, ശുക്കൂർ അബ്ദുല്ല, ആസിഫ് തണ്ടലം വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.