BREAKING NEWSLATEST NEWS

മിനിപമ്പയിൽ അന്നദാനത്തിന് തുടക്കമായി, വി.ടി ബൽറാം എം എൽ എ ഉദ്ഘാടനം ചെയ്തു

അഖില ഭാരത അയ്യപ്പ സേവാ സംഘം മലപ്പുറം ജില്ലാ കമ്മറ്റി യുടെ നേതൃത്വത്തിൽ വിവിധ സംഘടനകളുടേയും പൊതുജനങ്ങളുടേയും സഹകരണത്തോടെ വർഷങ്ങളായി മണ്ഢല മകരവിളക്ക് കാലയളവിൽ നടന്നു വരുന്ന അന്നദാനംത്തിന്റെ ഉദ്ഘാടനം തൃത്താല എം.എൽ.എ.വി.ടി.ബൽറാം ഉദ്ഘാനം ചെയ്തു.

ചടങ്ങിൽ അഖില ഭാരത അയ്യപ്പ സേവാ സംഘം ജില്ലാ പ്രസിഡന്റ് കണ്ണൻ പന്താവൂർ അദ്ധ്യക്ഷത വഹിച്ചു. ശബരിമല മാളികപ്പുറം മുൻ മേൽശാന്തി ഡോ: മനോജ് എമ്പ്രാന്തിരി ഭദ്രദീപം കൊളുത്തി അനുഗ്രഹ പ്രഭാഷണം നടത്തി.ടി.കൃഷ്ണൻ നായർ ഗുരുസ്വാമി ശരണകീർത്തനം ചൊല്ലി പൂജകൾക്ക് നേതൃത്വം നൽകി.പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ: ഗായത്രി, തവനൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അബൂബക്കർ സിദ്ധിഖ്എന്നിവർ മുഖ്യാതിഥികളായിരുന്നു.

തവനൂർ ഗ്രാമ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ടി.ശിവദാസ് എന്ന ബാബു, തവനൂർ ഗ്രാമ പഞ്ചായത്ത് മെമ്പർമാർ, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളായ അഡ്വ: എ.എം. രോഹിത്ത്, കെ.കെ.ലത്തീഫ്,, ദീപ പുഴക്കൽ, പി.ജ്യോതി,അരവിന്ദാക്ഷൻ മാസ്റ്റർ, അഖില ഭാരത അയ്യപ്പ സേവാ സംഘം അഖിലേന്ത്യാ സെക്രട്ടറി വി.വി.മുരളീധരൻ, ജില്ലാ വൈസ് പ്രസിഡന്റ് ബാലൻ പരപ്പനങ്ങാടി, മുൻ കേന്ദ്ര കമ്മറ്റി മെമ്പർ ഡോ: കെ.വി.കൃഷ്ണൻ, സിനിമാ നിർമ്മാതാവും ജീവകാരുണ്യ പ്രവർത്തകനുമായ ചട്ടിക്കൽ മാധവൻ, തവനൂർ മെഡിക്കൽ ഓഫീസർ എ. ജുൽന,രാജേഷ് പ്രശാന്തിയിൽ,അക്ബർ കുഞ്ഞു, ദിലീപ് ചങ്ങരംകുളം, ജനാർദ്ധനൻ പട്ടേരി, രാജീവ് പെരുമുക്ക്, വി.ടി.ജയപ്രകാശൻ മാസ്റ്റർ, ബാലൻ കടവനാട് തുടങ്ങിയവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി പ്രകാശൻ തവനൂർ സ്വാഗതവും ക്യാമ്പ് ഓഫീസർ ഉണ്ണി കൂരട നന്ദിയും പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button