BREAKING NEWSLATEST NEWSPUBLIC INFORMATION

മലപ്പുറം വിരുദ്ധ പ്രസ്താവന: പി നന്ദകുമാര്‍ ആര്‍എസ്എസ് ഭാഷ കടമെടുക്കരുത്; മാപ്പ് പറയണം :എസ്ഡിപിഐ

പൊന്നാനി: മലപ്പുറം ജില്ല മതമൗലികവാദികളുടെ കൂടാരമാണെന്ന തരത്തില്‍ വംശീയ പരാമര്‍ശം നടത്തിയ സിപിഎം മുന്‍ എംഎല്‍എ പി നന്ദകുമാര്‍ ആര്‍എസ്എസ് ഭാഷ്യം കടമെടുക്കരുതെന്ന് എസ്ഡിപിഐ പൊന്നാനി മുനിസിപ്പൽ കമ്മറ്റി ആവശ്യപ്പെട്ടു. നന്ദകുമാര്‍ നടത്തിയ ഇസ് ലാമോഫോബിക് പ്രസ്താവന ഉടനടി പിന്‍വലിച്ച് ജില്ലയിലെ ജനങ്ങളോട് മാപ്പ് പറയണമെന്നും കൗൺസിൽ ആവശ്യപ്പെട്ടു. രാഷ്ട്രീയ വിമര്‍ശനങ്ങള്‍ ഉന്നയിക്കാന്‍ ആര്‍എസ്എസിന്റെ വംശീയ യുക്തിയും ശൈലിയും കടമെടുക്കുന്നത് സംഘപരിവാറിന് മാത്രമാണ് നേട്ടമുണ്ടാക്കുക എന്ന യാഥാര്‍ത്ഥ്യം മനസ്സിലാക്കാന്‍ പി നന്ദകുമാര്‍ തയ്യാറാകണം.മുൻസിപ്പൽ പ്രസിഡണ്ട് സക്കീർ പി പി, സെക്രട്ടറി ജമാലുദ്ദീൻ, ട്രഷറർ ബിസ്മി ഫൈസൽ, ബിലാൽ, കുഞ്ഞൻ ബാവ മാസ്റ്റർ, ഗഫൂർ വിവി എന്നിവർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button