LATEST NEWSPUBLIC INFORMATIONUPDATES

യൂണിവേഴ്സിറ്റി കോളജ് സംഘർഷം; മൂന്ന് എസ്എഫ്ഐ പ്രവർത്തകർ കൂടി അറസ്റ്റിൽ

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജ് സംഘർഷവുമായി ബന്ധപ്പെട്ട് മൂന്ന് എസ്എഫ്ഐ പ്രവർത്തകരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. ശ്രീജിത്ത്, ആദർശ്, അരുൺ എന്നിവരെയാണ് കന്റോൺമെന്റ് പൊലീസ് ഇന്നലെ രാത്രി അറസ്റ്റ് ചെയ്തത്. സംഘർഷവുമായി ബന്ധപ്പെട്ട് കണ്ടാലറിയാവുന്ന 75 പേരെക്കൂടി പ്രതികളാക്കി പൊലീസ് കേസെടുത്തിട്ടുണ്ട്. കൂടുതൽ അറസ്റ്റുകൾ ഉടൻ ഉണ്ടായേക്കുമെന്ന് പൊലീസ് അറിയിച്ചു.സംഭവത്തിൽ എസ്എഫ്ഐ പ്രവർത്തകർക്ക് പുറമെ കെഎസ്‌യു പ്രവർത്തകർക്കെതിരെയും പൊലീസ് നടപടി തുടരുകയാണ്. സംഘർഷവുമായി ബന്ധപ്പെട്ട് ഇന്നലെ ഒരു കെഎസ്‌യു പ്രവർത്തകനെയും അറസ്റ്റ് ചെയ്തിരുന്നു. സെപ്റ്റംബർ 30ന് യൂത്ത് കോൺഗ്രസ് മാർച്ചിനിടെയാണ് യൂണിവേഴ്സിറ്റി കോളേജ് ഹോസ്റ്റൽ പരിസരത്ത് സംഘർഷം ആരംഭിച്ചത്. പിന്നീട് എസ്എഫ്ഐ, യൂത്ത് കോൺഗ്രസ്, കെഎസ്‌യു പ്രവർത്തകരും പൊലീസും തമ്മിലുള്ള ഏറ്റുമുട്ടലിലേക്ക് സ്ഥിതിഗതികൾ നീങ്ങിയിരുന്നു.അതേസമയം, അറസ്റ്റിനെതിരെ എസ്എഫ്ഐ പ്രതിഷേധം ശക്തമാക്കി. കന്റോൺമെന്റ് എസ്ഐ ഗോകുലിനെതിരെയും സംഘടന ആരോപണങ്ങൾ ഉന്നയിക്കുന്നുണ്ട്. പൊലീസിനെ അന്യായമായി മർദിച്ചെന്നും എസ്എഫ്ഐ ജില്ലാ സെക്രട്ടറിയെ ഫോണിലൂടെ ഭീഷണിപ്പെടുത്തിയെന്നും ആരോപിച്ചാണ് പ്രതിഷേധം. ഇതിന്റെ ഭാഗമായി ഇന്ന് എസ്എഫ്ഐ മാർച്ച് നടത്തും. നേരത്തെ ഡിവൈഎഫ്ഐ പ്രവർത്തകർ എസ്ഐയുടെ വീട്ടിലേക്കും മാർച്ച് നടത്തിയിരുന്നു. എസ്എഫ്ഐ നേതാവിനെ ഫോണിൽ ഭീഷണിപ്പെടുത്തിയെന്ന ആരോപണത്തിൽ പൊലീസ് അന്വേഷണം പ്രഖ്യാപിച്ചിട്ടുമുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button