PONNANI

മരക്കടവ് റോഡ് ഉടനെ തുറന്നു കൊടുക്കുക സിപിഐ മാർച്ച് പിഡബ്ല്യുഡി ഓഫീസിലേക്ക്

പൊന്നാനി : മരക്കടവ് റോഡ് മാസങ്ങളോളമായി പിഡബ്ല്യുഡി ഏറ്റെടുത്തതിനു ശേഷം എത്രയും പെട്ടെന്ന് തീർക്കാവുന്ന കനാലിന് മുകളിലുള്ള സ്ലാബ് ഇടൽ പ്രവൃത്തിക്ക് വേണ്ടി ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന രീതിയിൽ അടച്ചിട്ടിരിക്കുകയാണ് ഇതുമൂലം ധാരാളം സാധാരണക്കാരായ ജനങ്ങൾ ആശുപത്രിയിലേക്കും ജോലിക്കും പോകുന്നതിനും, അത്യാവശ്യഘട്ടത്തിൽ മരക്കടവ് എന്ന പ്രദേശത്ത് ജനങ്ങൾ തിങ്ങിപ്പാർക്കുന്ന സ്ഥലത്തുനിന്നും പ്രധാന റോഡിലേക്കും മറ്റ് അത്യാവശ്യ സ്ഥലങ്ങളിലേക്കും പോകുന്നതിന് വാഹനങ്ങളിൽ ധാരാളം ചുറ്റിക്കറങ്ങി പോകുന്ന സാഹചര്യമാണ് നിലവിലുള്ളത് ഇതുമൂലം അവിടെയുള്ള മത്സ്യത്തൊഴിലാളികളും സാധാരണക്കാരായ ജനങ്ങളും വലിയ ബുദ്ധിമുട്ടുകൾ അനുഭവിച്ചു കൊണ്ടിരിക്കുകയാണ്. റോഡ് അടിയന്തരമായി തുറന്നുകൊടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സിപിഐ പ്രവർത്തകർ പിഡബ്ല്യുഡി ഓഫീസിലേക്ക് മാർച്ച് നടത്തി. മാർച്ച് ജില്ലാ കമ്മിറ്റിയംഗം എ കെ ജബ്ബാർ ഉദ്ഘാടനം ചെയ്തു, ബ്രാഞ്ച് സെക്രട്ടറി സുലൈമാൻ അധ്യക്ഷത വഹിച്ചു, വി പി അബ്ദുൽ കരീം, അബ്ദുല്ലക്കുട്ടി, ഫയദ് എന്നിവർ സംസാരിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button