മദ്യപാനികളും, മാന്യമായി പെരുമാറാൻ അറിയാത്തവരുമായ പോലീസുകാരെ ശബരിമല ഡ്യൂട്ടിക്ക് അയയ്ക്കരുത്’; കർശന നിർദേശവുമായി ഐജി
മദ്യപാനികളും, ജനങ്ങളോട് മാന്യമായി പെരുമാറാൻ അറിയാത്തവരുമായ പോലീസ് ഉദ്യോഗസ്ഥരെ ശബരിമല ഡ്യൂട്ടിക്കായി അയയ്ക്കരുതെന്ന് കർശന നിർദേശവുമായി ഐജി പി പ്രകാശ്. കഴിഞ്ഞ ദിവസം നിലയ്ക്കലിൽ നടന്ന സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് നിർദേശം. സംഭവം പോലീസ് സേനയ്ക്ക് വലിയ നാണക്കേട് ഉണ്ടാക്കിയെന്നും ഐജി പറഞ്ഞു. തീർത്ഥാടകർക്ക് വേണ്ട എല്ലാവിധ സൗകര്യങ്ങളും ഒരുക്കി നൽകുകയെന്നത് പോലീസുകാരുടെ ഉത്തരവാദിത്വമാണ്.
അതിന് കളങ്കം വരുത്തുന്നവരെ സാനിയഥാനത്തേക്ക് ഡ്യൂട്ടിക്ക് അയയ്ക്കാതിരിക്കുക. ഇക്കാര്യം പ്രത്യകം ശ്രദ്ധിക്കണമെന്ന് ആവശ്യപ്പെട്ട് ഐജി കത്ത് നൽകി. എസ്പിമാർക്ക് ആണ് ഐജി കത്ത് നൽകിയത്നിലയ്ക്കലിൽ ശബരിമല തീർത്ഥാടകരുമായി വന്ന വാഹനത്തിന്റെ ഡ്രൈവർ പറവൂർ സ്വദേശി പ്രശാന്തിനെ എഎസ്ഐ ജിജോ മർദിച്ചിരുന്നു. പാർക്കിംഗ് ആയി ബന്ധപ്പെട്ട തർക്കത്തിന് ഒടുവിൽ ആയിരുന്നു മർദ്ദനം. മുഖ്യമന്ത്രിയുടെ നാട്ടുകാരൻ എന്ന് പറഞ്ഞപ്പോ പ്രകോപിതനായി മർദിച്ചെന്നാണ് ഡ്രൈവറായ പ്രശാന്തിന്റെ പരാതി.സംഭവത്തിന്റെ ദൃശ്യങ്ങൾ ചിത്രീകരിക്കാൻ ശ്രമിച്ച പ്രശാന്തിനെ ഉദ്യോഗസ്ഥൻ തടയുകയും മുഖത്ത് അടിക്കുകയും ചെയ്തു.
ആദ്യ അടിയിൽ തന്നെ മൊബൈൽ വീഡിയോ പോസ് ആയതിനാൽ കൂടുതൽ ദൃശ്യങ്ങൾ എടുക്കാനായില്ല എന്നാണ് പ്രശാന്ത് പറഞ്ഞത്. പല തവണ ഉദ്യോഗസ്ഥൻ തന്നെ മർദിച്ചെന്നും അദ്ദേഹം ആരോപിച്ചു.എറണാകുളത്ത് നിന്നും ശബരിമല സ്പെഷ്യൽ ഡ്യൂട്ടിക്ക് എത്തിയ എഎസ്ഐ ജിജോയുടെ ഭാഗത്ത് ഗുരുതര വീഴ്ചപറ്റിയാതായി രഹസ്യ അന്വേഷണം വിഭാഗം റിപ്പോർട്ട് നൽകി. പിന്നാലെ എഎസ്ഐ ജിജോയെ സസ്‌പെൻഡ് ചെയ്യാൻ ശബരിമല പോലീസ് ചീഫ് കോഡിനേറ്റർ പി വിജയൻ ഐപിഎസ് ഉടനടി നിർദ്ദേശം നൽകുകയും ചെയ്തു.