BREAKING NEWSLATEST NEWSPUBLIC INFORMATIONUPDATES
പ്രിയദർശിനി സൗജന്യ യാത്രവനിതകളുടെ ആഹ്ലാദപ്രകടനം
ആലങ്കോട്-നന്നംമുക്ക് യു.ഡി.എഫ് വനിത പ്രവർത്തകരുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചപ്രിയദർശിനി സൗജന്യ യാത്ര നൂറ് ദിനം പിന്നിട്ടതിന്റെ ആഘോഷപ്രകടനം
ചങ്ങരംകുളം:കെ.എസ്.ആർ.ടി.സി പ്രിയദർശിനി സൗജന്യ യാത്ര 100 ദിവസം പൂർത്തിയാക്കിയതിന്റെ ഭാഗമായി ആലങ്കോട്- നന്നംമുക്ക് യു.ഡി.എഫ് വനിത പ്രവർത്തകരുടെ നേതൃത്വത്തിൽ ചങ്ങരംകുളം ഹൈവേയിൽ ആഹ്ലാദപ്രകടനവും പടക്കം പൊട്ടിക്കലും നടത്തി. മഹിള കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സുജിത സുനിൽ അധ്യക്ഷത വഹിച്ചു.
നന്നംമുക്ക് പഞ്ചായത്ത് പ്രസിഡന്റ് ചാന്ദ്നി രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു.
ആലങ്കോട് പഞ്ചായത്ത് പ്രസിഡന്റ് ആസിയ ഇബ്രാഹിം, വിവിധ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻമാർ, പഞ്ചായത്ത് അംഗങ്ങൾ, മഹിള കോൺഗ്രസ്-വനിത ലീഗ് ഭാരവാഹികൾ, കോൺഗ്രസ് മണ്ഡലം നേതാക്കൾ എന്നിവർ പങ്കെടുത്തു. അനില വളയംകുളം നന്ദി പറഞ്ഞു.