BREAKING NEWSLATEST NEWSUncategorized

പൊന്നാനി സർക്കിൾ സഹകരണ വാരാഘോഷം എടപ്പാളിൽ.

എടപ്പാൾ | സഹകരണ വാരാഘോഷതിന്റെ ഭാഗമായി പൊന്നാനി സർക്കിൾ ആഘോഷം നവംബർ 18ന് എടപ്പാൾ ഗോൾഡൻ ടവർ ഓഡിറ്റോറിയത്തിൽ നടക്കുമെന്നുംതവനൂർ എം എൽ എ അഡ്വ.വി എസ് ജോയ് ഉദ്ഘാടനം ചെയ്യുമെന്നും സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ആഘോഷത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾക്കായി പ്രസംഗ, പ്രബന്ധ മത്സരങ്ങളും സഹകരണ മേഖലയിലെ ഭരണസമിതി അംഗങ്ങൾക്കും ജീവനക്കാർക്കും ഉദ്യോഗസ്ഥർക്കുമായി കായിക മത്സരങ്ങളും സംഘടിപ്പിച്ചു. വിജയികൾക്കുള്ള സമ്മാനദാനം പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ആർ ഗായത്രിയും, എടപ്പാൾ പഞ്ചായത്ത് പ്രസിഡന്റ് കെ പി സിന്ധുവും നിർവഹിക്കും.

സഹകരണ മേഖലയിലെ പുതിയ സാധ്യതകളെക്കുറിച്ചുള്ള സെമിനാർ, ജീവനക്കാരുടെ കലാപരിപാടികൾ, വർണാഭമായ ഘോഷയാത്ര, പഞ്ചവാദ്യം എന്നിവ ആഘോഷത്തിന്റെ ഭാഗമായി നടക്കും . അസി. റെജിസ്ട്രാർ സി ജെ ഡേവിസ്,പി ജ്യോതിഭാസ് ,ചുള്ളിയിൽ ഉണ്ണി ,പത്തിൽ അഷ്റഫ് എന്നിവർവാർത്ത സമ്മേളത്തിൽ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button