BREAKING NEWSLATEST NEWS

പൊന്നാനി മേഖല മുസാബഖ സമാപിച്ചു നന്നമുക്ക് റെയ്ഞ്ചിന് ഓവറോൾ കിരീടം

പൊന്നനി | വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും സർഗാത്മക കഴിവുകളെ പരിപോഷിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ സംഘടിപ്പിച്ചുവരുന്ന പൊന്നാനി മേഖല മുസാബഖ ഇസ്‌ലാമിക കലാ സാഹിത്യ മത്സരം സമാപിച്ചു.രണ്ടുദിവസങ്ങളിലായി പുതുപൊന്നാനി സെന്ററിൽ നടന്ന കലാമേളയിൽ മേഖലയിലെ ഒമ്പത് റെയ്ഞ്ചുകളിൽ നിന്നായി അഞ്ചൂറോളം വിദ്യാർത്ഥികൾ പങ്കെടുത്തു. റെയ്ഞ്ച്, മേഖല, ജില്ല, സംസ്ഥാന, ദേശീയ, അന്തർദേശീയ തലങ്ങളിലേക്ക് വളരുന്ന കലാപ്രതിഭകളെ കണ്ടെത്തുന്നതിനും വളർത്തിയെടുക്കുന്നതിനുമുള്ള വേദിയായി മുസാബഖ മാറി.

ഉദ്ഘാടന സമ്മേളനം സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ മലപ്പുറം ജില്ലാ പ്രസിഡന്റ് സയ്യിദ് നിയാസലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. മേഖല ചെയർമാൻ മജീദ് ഫൈസി അധ്യക്ഷതവഹിച്ചു. ജില്ലാ സെക്രട്ടറി അബ്ദുൽ ഖാദർ ഖാസിമി മുഖ്യപ്രഭാഷണം നടത്തി. രണ്ട് ദിവസങ്ങളിലായി വിവിധ വേദികളിൽ നടന്ന അറുപതോളം മത്സര ഇനങ്ങളിൽ അഞ്ചൂറോളം വിദ്യാർത്ഥികൾ ആവേശപൂർവം മാറ്റുരച്ചു. മത്സരങ്ങളുടെ സമാപനത്തിൽ നന്ന മുക്ക് റെയ്ഞ്ച് ഓവറോൾ കിരീടം കരസ്ഥമാക്കി.കോക്കൂർ റെയ്ഞ്ച് രണ്ടാം സ്ഥാനവും, എടപ്പാൾ റെയ്ഞ്ച് മൂന്നാം സ്ഥാനവും നേടി.സമാപന സമ്മേളനം എ എം ഹസൻ ബാവഹാജി ഉദ്ഘാടനം ചെയ്തു. മുഹമ്മദാലി അശ്റഫ് അധ്യക്ഷത വഹിച്ചു.

റസാഖ് പുത്തൻപള്ളി സ്വാഗതവും, ശറഫുദ്ദീൻ പുതുപൊന്നാനി നന്ദിയും പറഞ്ഞു.ടി. എ റഷീദ് ഫൈസി, പുതുപൊന്നാനി മഹല്ല് സെക്രട്ടറി സി ബി. മൊയ്തുട്ടി, പി പി അബ്ദുൽ ഗഫൂർ ഫുജൈറ, ഒ ഒ അബ്‌ദുന്നാസർ, എ കെ കെ മരക്കാർ, റഫീഖ് ഖാലിദി, വി. എ ഗഫൂർ, എസ് കെ എസ് എസ് എഫ് മേഖല ജനറൽ പ്രസിഡണ്ട് കെ വി എം കഫീൽ, വാർഡ് കൗൺസിലർ മിദ്ലാജ്, ആമിർ വെളിയങ്കോട്, ഹാരിസ് നിസാമി തുടങ്ങിയവർ പ്രസംഗിച്ചു. സി അസ് ലം, ഷംസുദ്ദീൻ ഫൈസി, ഉമർ അൻവരി, കെ വി മുജീബ് റഹ്മാൻ, പി പി റഫീഖ്, അജ്മൽ അലിയാർ നേതൃത്വം നൽകി നിർവഹിച്ചു. വിവിധ സംഘടനാ നേതാക്കളും പ്രവർത്തകരും അധ്യാപകരും സംബന്ധിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button