Local newsPONNANI

തെരുവുനായ വിഷയത്തിൽ പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് മാർച്ച് നടത്തി.

പൊന്നാനി l നഗരസഭ പ്രദേശത്തെ തെരുവീഥികൾ തെരുവ് നായ്ക്കൾ കയ്യടക്കി പൊതുജനത്തിനും, വിദ്യാർത്ഥികൾക്കും, ഇരുചക്ര വാഹന യാത്രക്കാർക്കും ഏറെ പ്രതിസന്ധി സൃഷ്ടിക്കുമ്പോൾ ബഹു സുപ്രീംകോടതി ഉത്തരവുപ്രകാരം നടപ്പിൽ വരുത്തേണ്ട അപകടകാരികളായ തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനും,മറ്റുള്ളവയെ നിയന്ധ്രിക്കുന്നതിന് ആവശ്യമായ എബിസി സെന്റർ തുടങ്ങുന്നതിന് യാതൊരു ഇടപെടലും നടത്താത്ത ഇടതുപക്ഷ
നഗരസഭാ ഭരണസമതിയുടെ കെടുകാര്യസ്ഥതക്കെതിരെ
മുസ്ലിം യൂത്ത് ലീഗ് പൊന്നാനി മുൻസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച്‌ സംഘടിപ്പിച്ചു.

പ്രതിഷേധം പൊന്നാനി നഗരസഭാ കാര്യാലയ ത്തിനു മുന്നിൽ മുസ്ലിം ലീഗ് പൊന്നാനി മണ്ഡലം സെക്രട്ടറി. യൂ. മുനീബ് സാഹിബ്‌ ഉദ്ഘാടനം നിർവഹിച്ചു,
മുസ്‌ലിം യൂത്ത് ലീഗ് മുനിസിപ്പൽ പ്രസിഡന്റ് ഇല്ല്യാസ് മൂസ അധ്യക്ഷത വഹിച്ചു , മുസ്‌ലിം ലീഗ് പൊന്നാനി മുനിസിപ്പൽ പ്രസിഡന്റ്, കുഞ്ഞിമുഹമ്മദ് കടവനാട് മുഖ്യപ്രഭാഷണം നിർവഹിച്ചു, യൂത്ത് ലീഗ് ജന:സെക്രട്ടറി റാഷിദ്‌ നാലക്കത്ത്, ട്രഷറർ അൻസാർ പുഴമ്പ്രം എന്നിവർ പ്രതിഷേധത്തിൽ പങ്കെടുത്തു സംസാരിച്ചു, നിസാർ എം പി, യൂ കെ. അമാനുള്ള,ആനകാരൻ കാദർ,സി പി ശിഹാബ്, ഭരവഹികളായ, ജമാൽ, മിദ്ലാജ് തയ്യിൽ,ഷൈൻ ബാബു,ഷബീർ മരക്കടവ്,അനസ് കെ,അഫ്സൽ സി എം,അസ്‌ലം ആനപ്പടി ജാബിർ ,കൗൺസിലർ സൗദാബി നാലക്കത്ത്,ഹാരിസ് പള്ളിപ്പടി, മഹ്‌റൂഫ്, ബദറു, sk ഷഫീഖ്, റസിഖ്,ബാദുഷ,സമദ്,സാദിഖ്, സുഹൈൽ, എന്നിവർ പ്രതിഷേധത്തിന് നേതൃത്വംനൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button