Thiruvananthapuram

ട്രെയിന്‍ യാത്രക്കിടെ പി.കെ ശ്രീമതിയുടെ ബാഗ് മോഷണം പോയി; സ്വര്‍ണവും ഫോണും 40,000 രൂപയും നഷ്ടപ്പെട്ടു

തിരുവനന്തപുരം: സി.പി.എം നേതാവ് പി.കെ ശ്രീമതിയുടെ ബാഗ് മോഷണം പോയി. പണവും സ്വര്ണാഭരണങ്ങളും ഫോണും അടങ്ങിയ ബാഗാണ് ട്രെയിന് യാത്രക്കിടെ മോഷണം പോയത്.കൊല്ക്കത്തയില് നിന്ന് ബിഹാറിലേക്ക് പോകവെയാണ് സംഭവം.

മഹിളാ അസോസിയേഷന് സമ്മേളനത്തിനായാണ് ശ്രീമതി കൊല്ക്കത്തയില് നിന്ന് ബിഹാറിലേക്ക് യാത്ര ചെയ്തത്. ചൊവ്വാഴ്ച്ച രാത്രി ട്രെയിനില് കയറി ഇന്ന് രാവിലെ ബിഹാറിലെത്തി ഉറക്കമുണര്ന്നപ്പോഴാണ് ബാഗ് നഷ്ടപ്പെട്ടത് അറിഞ്ഞത്. 40,000 രൂപയും സ്വര്ണാഭരണങ്ങളും ഫോണും മറ്റ് രേഖകളുമാണ് നഷ്ടപ്പെട്ടത്.

മഹിളാ അസോസിയേഷന് ദേശീയ ജനറല് സെക്രട്ടറി മറിയം ധാവ്ളയ്ക്കൊപ്പമായിരുന്നു പി.കെ.ശ്രീമതി യാത ചെയ്തിരുന്നത്. ബാഗ് നഷ്ടപ്പെട്ടതറിഞ്ഞ് ചെയിന് വലിച്ചെങ്കിലും ആരെങ്കിലും വന്ന് നോക്കുകയോ ഇടപെടുകയോ ചെയ്തില്ല. ടിടിയെ നോക്കിയപ്പോഴും കണ്ടില്ല. പിന്നീട് ഒരു പൊലിസുകാരനോട് കാര്യങ്ങള് പറഞ്ഞെങ്കിലും നിസ്സംഗതയോടെയാണ് ഇയാള് പ്രതികരിച്ചതെന്നും ശ്രീമതി പറഞ്ഞു.

മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട ശേഷമാണ് പിന്നീട് അധികൃതര് ബന്ധപ്പെട്ടതെന്നും തുടര്ന്ന് പരാതി നല്കിയതായും പി.കെ.ശ്രീമതി അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button